Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2021 5:31 AM GMT Updated On
date_range 18 Oct 2021 5:33 AM GMTവിനിമയ നിരക്ക് ഉയർച്ചയിലേക്ക്; പ്രവാസികൾ സന്തോഷത്തിൽ
text_fieldsbookmark_border
മസ്കത്ത്: അന്താരാഷ്്്ട്ര സാമ്പത്തിക രംഗത്തെ വിവിധ കാരണങ്ങളാൽ റിയാലിെൻറ വിനിമയ നിരക്ക് ഉയരുന്നതിൽ പ്രവാസികൾക്ക് സന്തോഷം. തങ്ങൾ അയക്കുന്ന പണത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതാണ് പലർക്കും ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു റിയാലിന് 195 രൂപയിൽ കൂടുതലാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ േകാവിഡ് കാലത്ത് സമാനമായ നിരക്ക് എത്തിയിരുന്നെങ്കിലും വളരെ ചുരുങ്ങിയ ദിവസം മാത്രമാണ് കൂടിയ നിരക്കുണ്ടായിരുന്നത്. എന്നാൽ നിലവിെല അവസ്ഥയിൽ ഇൗ നിരക്കുകൾ തന്നെ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. നിലവിൽ അമേരിക്കൻ ഡോളർ മറ്റ് കറൻസികളെ അപേക്ഷിച്ച് ശക്തി പ്രാപിച്ചതും ഡോളർ ഇൻറക്സ് ഉയർന്നതുമാണ് വിനിമയ നിരക്ക് ഉയരാൻ കാരണമെന്ന് അൽ ജദീദ് എക്ചേഞ്ച് ജനറൽ മാനേജർ അവിനാഷ് കുമാർ പറഞ്ഞു. എണ്ണ വില ഉയർന്നതും വിനിമയ നിരക്ക് കാരണമായതായി അേദ്ദഹം പറഞ്ഞു. എണ്ണ വില ബാരലിന് 80 ഡോളർ കടന്നത് ഡോളർ ശക്തി പ്രാപിക്കാൻ കാരണമായിട്ടുണ്ട്. ഡോളറും ഇന്ത്യൻ രൂപയും തമ്മിൽ വിപരീത അനുപാതമാണ്. ഡോളർ ശക്തിപ്രാപിക്കുേമ്പാൾ ഇന്ത്യൻ രൂപ ശക്തി കുറയുകയാണ് ചെയ്യുക. ആറ് രാജ്യങ്ങളുടെ കറൻസികളെ അപേക്ഷിച്ച് ഡോളറിനുള്ള ശക്തിയാണ് ഡോളർ ഇൻറക്സ്. നിലവിൽ ഡോളർ ഇൻറക്സ് ഏറെ ഉയരത്തിലാണ്. ഡോളറിെൻറ ശക്തി 94 ശതമാനമാണ്. യൂേറാ 57.6 ശതമാനം, ജാപ്പനീസ് യെൻ 13.6 ശതമാനം, പൗണ്ട് 11.9 ശതമാനം, കനേഡിയൻ ഡോളർ 9.1, സ്വീഡിഷ് കറൻസി 4.2 ശതമാനം, സ്വിസ് ഫ്രാങ്ക് 3.6 ശതമാനം എന്നിവയാണ് മറ്റ് രാജ്യങ്ങളുടെ കറൻസിയുടെ ശക്തി. അമേരിക്കൻ ഡോളർ ശക്തമായതോടൊപ്പം ശ്രീലങ്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ കറൻസിയും ഏറെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ കറൻസി ഇനിയും ശക്തി കുറയാനാണ് സാധ്യതയെന്ന് അവിനാഷ് കുമാർ പറഞ്ഞു. എന്തെങ്കിലും പ്രേത്യക കാരണങ്ങളാൽ രൂപയുടെ ശക്തി വർധിച്ചാലും വിനിമയ നിരക്ക് വല്ലാതെ താഴേക്ക് പോവാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. വിനിമയ നിരക്ക് റിയാലിന് 194 -196 രൂപ എന്ന നിരക്കിൽ സ്ഥിരമായി നിൽക്കാനാണ് സാധ്യത. എന്നാൽ, എണ്ണ വില കുറയുന്നതടക്കമുള്ള ഘടകങ്ങൾ വിനിമയ നിരക്കിനെ ബാധിക്കും. വില ഇനിയും ഉയരുന്നതോടെ ഉൽപാദനം വർധിപ്പിക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അത് വിനിമയ നിരക്കിനെ ബാധിക്കുകയും വിനിമയ നിരക്ക് കുറയാൻ കാരണമാക്കുകയും ചെയ്യും. എന്നാൽ നിലവിലെ അവസ്ഥയിൽ റിയാലിന് പകരം രൂപയുടെ വിനിമയ നിരക്ക് കുറച്ചു കൂടി വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് ഉയർന്നിട്ടും വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കൊന്നും അനുഭവപ്പെട്ടിട്ടില്ല. നല്ല നിരക്കിനായി കാത്തിരുന്ന ചിലർ ഒരു റിയാലിന് 195 രൂപ എന്ന നിരക്ക് കടന്നതോടെ പണം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. നിരവധി പേർ നാട്ടിൽ നിന്ന് തിരിച്ചു വന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും ശമ്പളം കിട്ടാൻ സമയമാകാത്തതുമടക്കം നിരവധി കാരണങ്ങൾ വിനിമയ സ്ഥാപനങ്ങളിൽ തിരക്കു കുറയാൻ കാരണമായിട്ടുണ്ട്. കോവിഡ് അടക്കമുള്ള നിരവധി കാരണങ്ങളാൽ ശമ്പളവും ആനുകൂല്യവും കുറഞ്ഞ നിലവിലെ അവസ്ഥയിൽ തങ്ങളുടെ റിയാലുകൾ നാട്ടിേലക്കയക്കുേമ്പാൾ ഉയർന്ന മൂല്യം ലഭിക്കുമെന്ന ആശ്വാസത്തിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story