ഇബ്രി ഇന്ത്യൻ സ്കൂളിൽ എക്സിബിഷൻ സംഘടിപ്പിച്ചു
text_fieldsഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിൽ 2023-24 വർഷത്തെ സ്കൂൾ എക്സിബിഷൻ സംഘടിപ്പിച്ചു. ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, കണക്ക്, മലയാളം, സോഷ്യൽ സയൻസ്, സംഗീതം, കമ്പ്യൂട്ടർ, ത്രീഡി, ഇക്കോ ക്ലബ്, നഴ്സറി വിഭാഗം തുടങ്ങിയ വിവിധ ഡിപ്പാർട്മെന്റുകൾ എക്സിബിഷനിൽ പവിലിയൻ ഒരുക്കി. മുഖ്യാതിഥിയായ ജാമിൽ ബിൻ സലിം ബിൻ അലി അൽ അസ്മി (ഡയറക്ടർ ഓഫ് ടെക്നോളജി, ജനറൽ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷൻ അൽ ദാഹിറ ഗവർണറേറ്റ്) എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ എസ്.എം.സി പ്രസിഡന്റ് നവീൻ വിജയകുമാർ, മറ്റ് എസ്.എം.സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. എസ്.എം.സി പ്രസിഡന്റ് നവീൻ വിജയകുമാർ വിശിഷ്ടാതിഥിക്ക് സ്നേഹോപഹാരം നൽകി.
കേരളത്തനിമയാർന്ന ദൃശ്യങ്ങൾ, വിവിധ ഭാഷ സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ചരിത്ര സംഭവങ്ങൾ, മഹാപുരുഷന്മാരുടെ പ്രതിമകൾ, കണക്കിലെ കളികൾ, സയൻസ് എക്സ്പിരിമെന്റുകൾ, സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും പ്രദർശനങ്ങൾ, ത്രീഡി വിഡിയോ പ്രദർശനങ്ങൾ, വിവിധ വർക്കിങ് മോഡലുകൾ, പഴയകാല ഉപകരണങ്ങൾ, അറബ് സംസ്കാരം വിളിച്ചോതുന്ന ദൃശ്യങ്ങൾ, സംഗീത ഉപകരണങ്ങളുടെ പ്രദർശനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി പ്രദർശനം നടന്നു. തത്സമയ കലാപരിപാടികൾ കൊണ്ട് ചടങ്ങ് പ്രൗഢഗംഭീരമായിരുന്നു. എക്സിബിഷൻ വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായതോടൊപ്പം കാണികൾക്ക് വേറിട്ട അനുഭവവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.