ഒമാൻ എയറും ഖത്തർ എയർവേസും തമ്മിലെ കോഡ് ഷെയർ ധാരണ വിപുലീകരിച്ചു
text_fieldsമസ്കത്ത്: ഒമാൻ എയർ ഖത്തർ എയർവേസുമായുള്ള കോഡ് ഷെയർ ധാരണ വിപുലീകരിച്ചു. തങ്ങൾക്ക് സർവിസ് ഇല്ലാത്ത മേഖലകളിൽ മറ്റു വിമാന കമ്പനികളുമായി സഹകരിച്ച് സർവിസ് ഒരുക്കുന്ന സംവിധാനമാണ് കോഡ് ഷെയർ. നിരവധി വിമാന കമ്പനികളുമായി ഒമാൻ എയർ സമാനമായ ധാരണയിൽ ഏർപ്പെട്ടിട്ടുണ്ട്. 2000 മുതൽ തുടർന്നുവരുന്ന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കോഡ് ഷെയർ ധാരണയുടെ വിപുലീകരിക്കൽ.
ഖത്തർ എയർവേസ് സർവിസ് നടത്തുന്ന 65 സ്ഥലങ്ങളിലേക്കുകൂടി ഒമാൻ എയറിന് സീറ്റ് പങ്കാളിത്തം ലഭിക്കും. ആഫ്രിക്ക, അമേരിക്ക, ഏഷ്യ പസഫിക്ക്, യൂറോപ്പ്, ഇന്ത്യ, മിഡിലീസ്റ്റ് മേഖലകളിലായുള്ള ഇൗ അധിക സ്ഥലങ്ങളിലേക്ക് ഒമാൻ എയർ യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയും.
ഖത്തർ എയർവേസ് യാത്രക്കാർക്ക് ഏഷ്യയിലും ആഫ്രിക്കയിലുമായി ഒമാൻ എയർ സർവിസ് നടത്തുന്ന ആറിടങ്ങളിലേക്കുകൂടി യാത്ര ചെയ്യാൻ കഴിയും. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികളുടെ അനുമതികൂടി ലഭിച്ചാൽ മാത്രമേ കോഡ് ഷെയർ ധാരണ റിസർവേഷനിൽ ലഭ്യമാവൂ. ഒമാനിൽനിന്നുള്ള വിമാന യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടുന്ന വിധത്തിൽ ഖത്തർ എയർവേസുമായുള്ള പങ്കാളിത്തം വർധിപ്പിക്കുമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എൻജിനീയർ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.