ജീവൻ തുടിക്കുന്ന വരകളുമായി പ്രവാസി കലാകാരൻ
text_fieldsചിത്രകലയിലും ഗാനരചനയിലും തേന്റതായ ഇടം തീർത്ത് മലയാളി കലാകാരൻ. എസ്സാർ വർക്കല എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന അനിൽ വർക്കല പ്രവാസികൾക്ക് ഒപ്പം സ്വദേശികൾക്കിടയിലും പ്രിയങ്കരനാണ്.
സുൽത്താൻ ഖാബൂസിനെയും ഹൈതം ബിൻ ത്വാരിഖിനെയും ഒമാനിലെ മറ്റു പ്രശസ്തരെയും തെൻറ ബ്രഷ് കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി അനിൽ മാറ്റിയിട്ടുണ്ട്. ഒമാനിലെ വിവിധ കോട്ടകളുടെയും മറ്റും ചിത്രങ്ങൾ അനിൽ വരച്ചിട്ടുണ്ട്. സ്വദേശി സ്കൂളുകളിലെ ചുവർ ചിത്രങ്ങൾ വരക്കാനും അനിലിനെ വിളിക്കാറുണ്ട്. അറബിയിൽ നിലവിൽ ഉപയോഗിക്കുന്ന 250ഓളം ഫോണ്ടുകൾ കൈ കൊണ്ട് എഴുതാനാകുമെന്നതിനാലാണ് ചുവർ ചിത്രങ്ങൾ വരക്കാൻ അനിലിനെ വിളിക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോഴാണ് ചിത്രകലയോട് കമ്പം തുടങ്ങിയതെന്ന് അനിൽ പറയുന്നു. നിരവധി പുരസ്കാരങ്ങളും അവാർഡുകളും അനിലിനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ദേശീയ ദിനത്തിൽ സുഹാർ സിറ്റി സെന്ററിൽ നടന്ന ചിത്ര പ്രദർശനത്തിൽ അനിലിെൻറ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
അനിൽ വരച്ച സുൽത്താൻ ഖാബൂസിെൻറയും സുൽത്താൻ ഹൈതമിെൻറയും ചിത്രങ്ങൾ ഏറ്റവും നല്ല ചിത്രമായി തെരഞ്ഞെടുക്കുകയും പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. എഴുപതോളം ഗാനങ്ങളും അനിൽ രചിച്ചിട്ടുണ്ട്. മക്കയെയും മദീനയെയും വാഴ്ത്തിയുള്ള പുണ്യഭൂമി, കോവിഡ് ദുരിതം വരച്ചുകാട്ടുന്ന മഹാമാരി, രക്തപുഷ്പം ഇങ്ങനെ പോകുന്നു പാട്ടുകൾ. കസ്തൂരിയാണ് ഭാര്യ. ആകാശ, ആദിത്യ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.