ഇഫ്താറുകൾ ഒരുക്കി പ്രവാസി കൂട്ടായ്മകൾ
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ഇഫ്താർ സംഗമം ദാർസൈത്തിലെ ഐ.എസ്.സി മൾട്ടി പർപ്പസ് ഹാളിൽ നടന്നു. കേരള വിഭാഗം അംഗങ്ങളെ കൂടാതെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, എൻഹാൻസ്മെന്റ് ആൻഡ് ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ്, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടന ഭാരവാഹികൾ, സാമൂഹികപ്രവർത്തകർ, മലയാളം മിഷൻ ഭാരവാഹികൾ തുടങ്ങി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
കേരള വിഭാഗം രൂപവത്കൃതമായ നാൾ മുതൽ എല്ലാ വർഷവും ഇഫ്താർ സംഗമം സംഘടിപ്പിക്കാറുണ്ടെന്നും ഓരോ വർഷവും പങ്കാളിത്തം കൂടിവരുന്നതായാണ് കാണാറുള്ളന്നതെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ഊർജമാണ് പൊതുസമൂഹത്തിന്റെ പിന്തുണയിൽനിന്ന് ലഭിക്കുന്നതെന്നും കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.
സാഹോദര്യ ഐക്യമായി ഇബ്രി ഇമ
ഇബ്രി: ഇബ്രി മലയാളി അസോസിയേഷൻ ‘ഇമ’ ഇഫ്താർ സംഗമം നടത്തി. ഇബ്രി വുമൻസ് ഹാളിൽ നടന്ന സംഗമത്തിൽ ഇമയുടെ അംഗങ്ങളെ കൂടാതെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെയും നാനാ ജാതി മതസ്ഥരുടെയും പങ്കാളിത്തം കൊണ്ട് സാഹോദര്യ ഐക്യ വേദിയായി മാറി.
പ്രസിഡൻറ് ജമാൽ ഹസൻ അധ്യക്ഷത വഹിച്ചു. ഇമ രക്ഷാധികാരി ഡോ. ഉഷാറാണി ആശംസകൾ നേർന്നു. ഇത്തരത്തിലുള്ള കൂട്ടായ്മകൾ കൊണ്ട് ജീർണതയില്ലാത്ത മനസ്സിനെ വാർത്തെടുക്കാനും സാഹോദര്യ ഐക്യം കൂടുതൽ ദൃഢപ്പെടുത്താനും ഉതകുമെന്ന് ഡോ. ഉഷാറാണി പറഞ്ഞു. ഇഫ്താർ വിരുന്നിന് ശേഷം നടന്ന പ്രാർഥനക്ക് മുഹമ്മദലി സഖാഫി നേതൃത്വം നൽകി. സെക്രട്ടറി ജോസഫ് മൈക്കിൾ നന്ദി പറഞ്ഞു.
ഡോ. ജമാൽ, സുനിൽകുമാർ, നിഥിൻ പ്രകാശ്, മുഹമ്മദ് നിയാസ്, ഡോ. അപർണ, നസീർ ഖാൻ, ഡോ. ഷൈഫ ജമാൽ, അരുൺ, യൂഗേഷ്, മധു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.