പ്രവാസി സാഹിത്യോത്സവ്: സൗദി ഈസ്റ്റ് ജേതാക്കൾ
text_fieldsമസ്കത്ത്: പ്രവാസി സാഹിത്യോത്സവിന് കൊടിയിറക്കം. കഴിഞ്ഞ മൂന്നു മാസമായി വിവിധ ഘടകങ്ങളില്‍ നടന്ന കലാസാഹിത്യ മത്സരങ്ങളുടെ പരിസമാപ്തിയായാണ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്. സൗദി ഈസ്റ്റ്, യു.എ.ഇ, ഖത്തര്‍ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ആറ് രാജ്യങ്ങളിലെ എട്ട് സ്റ്റുഡിയോകളില്‍നിന്ന് 50 ഇനങ്ങളില്‍ 462 പ്രതിഭകള്‍ ഗ്രാൻഡ് ഫിനാലെയില്‍ മാറ്റുരച്ചു. സാംസ്കാരിക സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, കവി സച്ചിദാനന്ദന്, കെ.പി. രാമനുണ്ണി, പേരോട് അബ്ദുറഹ്മാന് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
സൗദി ഈസ്റ്റിലെ അനീഖ് ഹംദാന്‍, ഖത്തറിലെ മുഹ്സിന ഷബീര്‍ എന്നിവര്‍ യഥാക്രമം കലാപ്രതിഭ, സർഗപ്രതിഭ എന്നിവക്ക് അര്‍ഹരായി. സൗദി ഈസ്റ്റ് 229, യു.എ.ഇ 210, ഖത്തര്‍ 154, ഒമാന്‍ 105, സൗദി വെസ്റ്റ് 78, കുവൈത്ത് 61, ബഹ്റൈന്‍ 45 എന്നിങ്ങനെ പോയൻറുകള്‍ നേടി. വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കലാലയം പുരസ്കാര, ബുക്ടെസ്റ്റ് ജേതാക്കളെ അനുമോദിച്ചു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ചെമ്പ്രശ്ശേരി അബ്ദുറഹ്മാന് സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, നിസാമുദ്ദീന്‍ ഫാളിലി, അബ്ദുല്‍ ഹക്കീം അണ്ടത്തോട്, അബൂബക്കര്‍ അസ്ഹരി, നൗഷാദ് ആലം മിസ്ബാഹി, ടി.എ. അലി അക്ബര്‍, ജാബിറലി പത്തനാപുരം, സിറാജ് മാട്ടില്‍, അന്‍സാര്‍ കൊട്ടുകാട്, വി.പി.കെ മുഹമ്മദ്, അബ്ദുല്‍ അഹദ് എന്നിവർ സംസാരിച്ചു. സക്കരിയ്യ ശാമില്‍ ഇര്‍ഫാനി സ്വാഗതവും മൊയ്തീന് ഇരിങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.