പ്രവാസി പ്രക്ഷോഭം: ഒമാനിൽ നിന്ന് ആവേശകരമായ പങ്കാളിത്തം
text_fieldsമസ്കത്ത്: പ്രവാസി വെൽഫയർ ഫോറം സംഘടിപ്പിച്ച പ്രവാസി പ്രക്ഷോഭത്തിൽ ഒമാനിൽനിന്ന് ആവേശകരമായ പങ്കാളിത്തം.നൂറ് കണക്കിന് പേർ പങ്കെടുത്തു. ഓൺലൈനിലാണ് പരിപാടി നടന്നത്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് പ്രവാസി പ്രക്ഷോഭം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഒമാനിൽനിന്ന് പ്രവാസി വെൽഫെയർ ഫോറം വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് വയനാട്, ഇന്ത്യൻ വെൽഫെയർ ഫോറം സലാല ആക്ടിങ് പ്രസിഡൻറ് വഹീദ്സമാൻ ചേന്ദമംഗല്ലൂർ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.