പ്രവാസി ക്ഷേമനിധി; പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ
text_fieldsമസ്കത്ത്: പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് വന്നത്. സോഫ്റ്റ് വെയർ നവീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്തമാസം മുതൽ പുതുക്കിയ പെൻഷൻ വിതരണം ചെയ്യും. തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക് മൂവായിരവും നിലവിൽ പ്രവാസികൾ ആയവർക്ക് 3,500രൂപയുമാണ് പെൻഷൻ. മുമ്പ് ഇത് എല്ലാവർക്കും 2000 ആയിരുന്നു.
നിലവിൽ 22,000ൽ അധികം ആളുകളാണ് പെൻഷൻ കൈപ്പറ്റുന്നത്. ഏഴുലക്ഷത്തോളം പേരാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓൺ ലൈനായി പദ്ധതിയിൽ ചേരാൻ സാധിക്കും. ഒമാനിൽ ഗ്ലോബൽ എക്സ്ചേഞ്ച് വഴി പദ്ധതിയിൽ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +968 9933 5751 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേമനിധി ബോർഡ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.