Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി ക്ഷേമനിധി:...

പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

text_fields
bookmark_border
പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ
cancel

മസ്കത്ത്​: പ്രവാസി ക്ഷേമ നിധിയിലെ വർധിപ്പിച്ച പെൻഷൻ ഏ​പ്രിൽ മുതൽ നൽകി തുടങ്ങുമെന്ന്​ കേരള പ്രവാസി ക്ഷേമനിധി ബോർഡ്​ ഡയറക്ടർ പി.എം. ജാബിർ അറിയിച്ചു. ക്ഷേമ നിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചിട്ട്​ മാസങ്ങൾ കഴിഞ്ഞിരുന്നു.

എന്നാൽ, ഇതിന്‍റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ്​ ​ വന്നത്​. സോഫ്​റ്റ്​ വെയർ അപ്​ഡേഷൻ നടപടികൾ പുരോഗമിക്കുകയാണ്​. ഇത്​ പൂർത്തിയാകുന്നതോടെ അടുത്തമാസം മുതൽ പുതുക്കിയ പെൻഷൻ വിതരണം ചെയ്യും. തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക്​ മൂവായിരവും നിലവിൽ പ്രവാസികൾ ആയിരിക്കുന്ന കാറ്റഗറിയൽപെട്ടവർക്ക്​ 3,500 രൂപയുമാണ്​ പെൻഷൻ. മുമ്പ്​ ഇത്​ എല്ലാവർക്കും 2000 ആയിരുന്നു. നിലവിൽ 22,000ൽ അധികം ആളുകളാണ്​ പെൻഷൻ കൈപറ്റുന്നത്​.

ഏഴ്​ ലക്ഷത്തോളം പേരാണ്​​ പദ്ധതിയിൽ ചേർന്നിട്ടുള്ളത്​​. https://pravasikerala.org എന്ന വെബ്​സൈറ്റിലൂടെ ഓൺലൈനായി പദ്ധതിയിൽ ചേരാൻ സാധിക്കും. ഒമാനിൽ ​ഗ്ലോബൽ എക്സ്​ചേഞ്ച്​ വഴി പദ്ധതിയിൽ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്​. കൂടുതൽ വിവരങ്ങൾക്ക്​ +968 9933 5751 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്​​ ക്ഷേമനിധി ബോർഡ്​ ഡയറക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PensionExpatriate Welfare Fund
News Summary - Expatriate Welfare Fund: Revised pension from April
Next Story