പ്രവാസി വെൽഫെയർ ഒമാൻ അനുശോചിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ വ്യവസായിയും പ്രവാസി വെൽഫെയർ സീനിയർ നേതാവുമായിരുന്ന പി.ബി. സലീമിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഒമാൻ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ തുല്യതയില്ലാത്ത സംഭാവനകൾ അർപ്പിച്ച നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത്.
ബിസിനസ് രംഗത്ത് ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറുമ്പോഴും തനിക്ക് മുന്നിൽ വരുന്ന ജനങ്ങളുടെ ഓരോ ആവശ്യങ്ങളെയും അനുഭാവപൂർവം പരിഗണിക്കാൻ അദ്ദേഹം കാണിച്ച ശ്രദ്ധ മാതൃകാപരമാണ്. ബിസിനസ് രംഗത്തുള്ളവരോട് മാത്രമല്ല താനിടപഴകുന്ന ഓരോരുത്തർക്കും ഒരുപിടി നല്ല ഓർമകൾ ബാക്കിയാക്കിയാണ് അദ്ദേഹം വിട പറഞ്ഞതെന്നും സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.