പ്രവാസികളും വാക്സിൻ എടുക്കുന്നു
text_fieldsസലാല: കോവിഡ് വാക്സിനേഷൻ സലാലയിലും പുരോഗമിക്കുന്നു. ആരോഗ്യ പ്രവർത്തകർ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ, ശ്വാസകോശ രോഗമുള്ളവർ, 60 വയസ്സന് മുകളിലുള്ളവർ തുടങ്ങി മുൻഗണനാ പട്ടികയിലുള്ളവരെയാണ് ആദ്യഘട്ട വാക്സിനേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക പ്രവർത്തകനും കൈരളി ജനറൽ സെക്രട്ടറിയുമായ പവിത്രൻ കാരായി കഴിഞ്ഞ ദിവസം സാദയിലെ ഹെൽത്ത് സെൻററിലെത്തി വാക്സിൻ സ്വീകരിച്ചു. മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും ചെന്ന് രണ്ടാമത്തെ ഡോസും സ്വീകരിക്കണം. അതിനുള്ള കാർഡും നൽകുന്നുണ്ട്. കുത്തിവെപ്പ് എടുക്കുമ്പോഴോ അതിന് ശേഷമോ എന്തെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവപ്പെട്ടില്ലെന്ന് പവിത്രൻ പറഞ്ഞു. പ്രവാസികൾ വാക്സിൻ സ്വീകരിക്കാൻ ധൈര്യപൂർവം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
24,204 പേരാണ് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടതിെൻറ 90 ശതമാനവും പിന്നിട്ടുകഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണന പട്ടികയിൽ വാക്സിൻ നൽകുന്നവരിൽ 30 ശതമാനം വിദേശികളാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ സൗജന്യമായാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.