Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ട്ടി​ൽ ബാ​ങ്ക്...

നാ​ട്ടി​ൽ ബാ​ങ്ക് വാ​യ്പ​ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ ഇ​നി ‘മ​ലാ​അ’​യും ശ്ര​ദ്ധി​ക്ക​ണം

text_fields
bookmark_border
നാ​ട്ടി​ൽ ബാ​ങ്ക് വാ​യ്പ​ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ ഇ​നി ‘മ​ലാ​അ’​യും ശ്ര​ദ്ധി​ക്ക​ണം
cancel

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വാ​യ്പ എ​ടു​ക്കാ​ത്ത സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ ഉ​ണ്ടാ​കാ​നി​ട​യി​ല്ല. വീ​ട്, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വാ​ഹ​നം, ക​ച്ച​വ​ടം, കാ​ർ​ഷി​കം, പേ​ഴ്സ​ന​ൽ ലോ​ൺ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വാ​യ്പ​ക​ൾ ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​ന്നു. വാ​യ്പ ന​ൽ​കു​മ്പോ​ൾ എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് സി​ബി​ൽ സ്കോ​ർ (CIBIL Score). നി​ങ്ങ​ളു​ടെ പ​ഴ​യ​കാ​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ തി​രി​ച്ച​ട​വ് ച​രി​ത്ര​മാ​ണി​ത്. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, തി​രി​ച്ച​ട​വി​ലെ കൃ​ത്യ​ത എ​ന്നി​വ വാ​യ്പ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ബാ​ങ്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പ്ര​ധാ​ന കാ​ര്യ​മാ​ണ്. നി​ങ്ങ​ൾ​ക്ക് എ​ന്തെ​ല്ലാം അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും സി​ബി​ൽ സ്കോ​ർ 650ൽ ​കു​റ​വാ​ണെ​ങ്കി​ൽ വാ​യ്പ കി​ട്ടാ​ൻ വ​ള​രെ പ്ര​യാ​സ​മാ​ണ്. കി​ട്ടി​യാ​ൽ ത​ന്നെ പ​ലി​ശ നി​ര​ക്ക് കൂ​ടു​ത​ലാ​യി​രി​ക്കും. കാ​ർ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ മ​റ്റു ബാ​ങ്കി​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ത​വ​ണ വ്യ​വ​സ്ഥ​യി​ൽ വാ​ങ്ങു​മ്പോ​ഴും ഇ​ത് ബാ​ധ​ക​മാ​ണെ​ന്നു​ള്ള കാ​ര്യം ഓ​ർ​ക്ക​ണം. വാ​യ്പ​ക​ൾ നി​ര​സി​ക്ക​പ്പെ​ടാ​നു​ള്ള ഒ​രു കാ​ര​ണം കു​റ​ഞ്ഞ സി​ബി​ൽ സ്കോ​ർ ആ​യി​രി​ക്കാം.

ഇ​പ്പോ​ൾ നാ​ട്ടി​ൽ ബാ​ങ്കു​ക​ളും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വാ​യ്പ​ക​ൾ ന​ൽ​കു​മ്പോ​ൾ പ്ര​വാ​സി​യു​ടെ വി​ദേ​ശ​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ തി​രി​ച്ച​ട​വി​ലെ കൃ​ത്യ​ത പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട ഒ​ന്നാ​ണ്. നാ​ട്ടി​ലെ സി​ബി​ൽപോ​ലെ​യു​ള്ള ഒ​മാ​നി​ലെ സ്ഥാ​പ​ന​മാ​ണ് ‘മ​ലാ​അ’ (ഒ​മാ​ൻ ക്രെ​ഡി​റ്റ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ ). സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ 2019ൽ ​തു​ട​ങ്ങി​യ ഒ​രു സ്ഥാ​പ​ന​മാ​ണി​ത്. ഒ​മാ​നി​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ, ഒ​മാ​നി​ലെ നി​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്റെ തി​രി​ച്ച​ട​വ് എ​ന്നി​വ​യൊ​ക്കെ നി​ങ്ങ​ളു​ടെ മ​ലാ​അ സ്കോ​റി​നെ ബാ​ധി​ക്കു​ന്നു. 300 മു​ത​ൽ 900 വ​രെ​യാ​ണ് മ​ലാ​അ സ്കോ​ർ. കു​ഞ്ഞ സ്കോ​ർ നി​ങ്ങ​ളു​ടെ മോ​ശം സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തെ​യും തി​രി​ച്ച​ട​വി​നെ​യും കാ​ണി​ക്കു​ന്നു. ഇ​ത് നി​ങ്ങ​ൾ​ക്ക് നാ​ട്ടി​ലെ​യും ഇ​വി​ടത്തെ​യും എ​ല്ലാ ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​യും ബാ​ധി​ക്കും. 700 മു​ക​ളി​ലു​ള്ള സ്കോ​ർ ആ​ണ് അ​ഭി​കാ​മ്യം.

നാ​ട്ടി​ലെ വി​വി​ധ ത​രം വാ​യ്പ​ക​ൾ​ക്കും നി​ല​വി​ലു​ള്ള ഭ​വ​ന​വാ​യ്പ​യു​ടെ ടോ​പ് ആ​പ്പി​നും ബാ​ങ്കു​ക​ൾ പ്ര​വാ​സി​യു​ടെ ഇ​വി​ടത്തെ ക്രെ​ഡി​റ്റ് സ്കോ​ർ അ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് നി​ങ്ങ​ളു​ടെ ഇ​വി​ടത്തെ ബാ​ങ്കി​ലെ ലോ​ണു​ക​ളും ഒ​മാ​നി​ലെ ക്രെ​ഡി​റ്റ് കാ​ർ​ഡ് തു​ട​ങ്ങി​യ​വ കു​ടി​ശ്ശി​ക ഇ​ല്ലാ​തെ സൂ​ക്ഷി​ക്കു​ക. ഒ​രു​പ​ക്ഷേ നാ​ട്ടി​ൽ മ​ട​ങ്ങി​പ്പോ​യാ​ൽ ത​ന്നെ​യും ഇ​ത് ബാ​ങ്കു​ക​ൾ ചോ​ദി​ച്ചേ​ക്കാം.

നി​ങ്ങ​ളു​ടെ റെ​സി​ഡ​ൻ​സ് കാ​ർ​ഡു​മാ​യി ഒ​മാ​നി​ലെ ബാ​ങ്കു​ക​ളെ​യോ മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യോ സ​മീ​പി​ച്ചാ​ൽ മ​ലാ​അ​യു​ടെ സ്കോ​ർ കി​ട്ടും. ഇ​തി​നൊ​രു ചെ​റി​യ ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. മ​ലാ​അ​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി സൗ​ജ​ന്യ​മാ​യി വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ റി​പ്പോ​ർ​ട്ട് എ​ടു​ക്കാ​വു​ന്ന​തു​മാ​ണ്. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സി​ബി​ൽ അ​ല്ലെ​ങ്കി​ൽ മ​ലാ​അ പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​രും കാ​ല​ങ്ങ​ളി​ൽ വി​വി​ധ വാ​യ്പ​ക​ൾ, ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ന്നി​വ കി​ട്ടു​ന്ന​തി​നെ ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ വ​ള​രെ ക​ർ​ശ​ന​മാ​ക്കും. ആ​യ​തു​കൊ​ണ്ട് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലും ഇ​വി​ടെ​യും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്ക​ണം. വാ​യ്പ​ക​ൾ എ​ടു​ക്കു​മ്പോ​ൾ തി​രി​ച്ച​ട​ക്കാ​നു​ള്ള മാ​ർ​ഗം ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

നി​ങ്ങ​ളു​ടെ എ​ല്ലാ വാ​യ്പ​ക​ളു​ടെ​യും കൂ​ടി​യു​ള്ള തി​രി​ച്ച​ട​വ് നി​ങ്ങ​ളു​ടെ കൈയി​ൽ വ​രു​ന്ന വ​രു​മാ​ന​ത്തി​ന്റെ 20 ശ​ത​മാ​നം കൂ​ടി​യാ​ൽ ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ടു​വെ​ന്ന് പ​റ​യാം. അ​തു​കൊ​ണ്ടു ജാ​ഗ്ര​തെ !!!

(ലേ​ഖ​ക​ൻ ഒ​മാ​നി​ലെ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അ​ഡ്വൈ​സ​ർ ആ​ണ് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsbank loansExpatriates
News Summary - Expatriates seeking bank loans in the country
Next Story