യാത്രവിലക്ക് നീങ്ങുന്നതുകാത്ത് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ
text_fieldsമസ്കത്ത്: ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ പറന്നുയരുന്നതും കാത്ത് കഴിയുകയാണ് നാട്ടിൽ കുടുങ്ങിയവർ. അടുത്ത ബന്ധുക്കളുടെ മരണം അടക്കമുള്ള അത്യാവശ്യങ്ങൾക്ക് നാട്ടിൽപോയി കുടുങ്ങിയവരും ഇതിലുണ്ട്. വിസ കാലാവധി കഴിയാനടുത്തതോടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളവരും എങ്ങനെയെങ്കിലും ഒമാനിലെത്താൻ ശ്രമിക്കുകയാണ്. നാട്ടിൽ കുടുങ്ങിയതിനാൽ സ്വന്തം സ്ഥാപനം മുന്നോട്ട് കൊണ്ടുപോവാൻ കഴിയാതെ അങ്കലാപ്പിലായവരും നിരവധിയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസുകൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
സലാലയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലയാളിയുടെ മാതാവ് മരിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് നാട്ടിൽപോയത്. നാട്ടിൽ കാര്യങ്ങൾ നടത്താനും മറ്റും അടുത്ത ബന്ധുക്കളില്ലാത്തതിനാൽ നിർബന്ധിത സാഹചര്യത്തിലാണ് നാട്ടിൽേപായത്. ഒമാനിലേക്ക് വിമാന സർവിസുകൾക്ക് അപ്പോൾ വിലക്കില്ലാത്തതിനാൽ പെെട്ടന്ന് തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
മുമ്പ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കോവിഡ് വന്നതോടെ പ്രതിസന്ധിയിലേക്ക് നീങ്ങി. സാഹചര്യം പ്രതികൂലമായിട്ടും അത്യാവശ്യമായതിനാലാണ് നാട്ടിൽപോയത്. വിമാന സർവിസുകൾ നിലച്ചതോടെ നാട്ടിൽ കുടുങ്ങിയ ഇയാളുടെ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വാടക അടക്കമുള്ളവക്ക് അഡ്വാൻസ് ചെക് നൽകേണ്ടതുണ്ട്. സ്ഥാപനം നടത്തുന്നവരാണ് വാടക ചെക്ക് മുൻകൂറായി നൽകുന്നത്. വാടക ചെക്ക് നൽകിയില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാന്ന് കെട്ടിട ഉടമ പറയുന്നത്.
അങ്ങനെയാണെങ്കിൽ തെൻറ നീണ്ട വർഷത്തെ അധ്വാനവും വൻ മുതൽമുടക്കുമാണ് വെള്ളത്തിലാവുന്നതെന്ന് അദ്ദേഹം പറയുന്നു. അതുപോലെ ഉൽപന്നങ്ങൾ നൽകുന്ന ചില കമ്പനികളും അഡ്വാൻസ് ചെക്ക് ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കണമെങ്കിൽ എത്രയും പെെട്ടന്ന് ഒമാനിലേക്ക് തിരിച്ചെത്താൻ കഴിയണമെന്നാണ് അദ്ദേഹം പറയുന്നത്. യു.എ.ഇയിലേക്ക് ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചാൽ ഒമാനിലെത്താനാകുമെന്നും അദ്ദേഹം പറയുന്നു.
നാട്ടിൽ കുടുങ്ങിയ നിരവധി സ്ഥാപന ഉടമകൾ സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്ഥാപനത്തിെൻറ പർചേസ് അടക്കമുള്ള ദൈനംദിന കാര്യങ്ങൾ ഇടപെടുന്നവർ നാട്ടിലായേതാടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടുണ്ട്. സ്ഥാപനത്തിെൻറ എഗ്രിമെൻറ് പുതുക്കൽ, വിസ പുതുക്കൽ, ബോർഡ് പുതുക്കൽ എന്നിവക്ക് സ്പോൺസറുമായി ബന്ധപ്പെടുന്നതും കാര്യങ്ങൾ നീക്കുന്നതുമൊക്കെ സ്ഥാപനം നടത്തുന്നവരാണ്. നടത്തിപ്പുകാർ നാട്ടിൽ കുടുങ്ങിയതോടെ ഇത്തരം നിരവധി കാര്യങ്ങൾ അവതാളത്തിലായിട്ടുണ്ട്. ശമ്പളവും മറ്റും ബാങ്ക് ട്രാൻസ്ഫർ വഴി ചെയ്യാൻ കഴിയുന്നതിനാൽ ഇത്തരം സൗകര്യങ്ങളുള്ളവർക്ക് വലിയ പ്രയാസമില്ല.
വിസ കാലാവധി കഴിയുന്നതും നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക് പ്രശ്നമാണ്. വിമാന സർവിസുകൾ എന്നു തുടങ്ങുമെന്നറിയാൻ നിരവധി അന്വേഷണങ്ങളാണ് ട്രാവൽ ഏജൻറുമാർക്കും സാമൂഹിക പ്രവർത്തകർക്കും ലഭിക്കുന്നത്. കുടുംബങ്ങളുടെ ഏക അത്താണിയായ നിരവധി പേർ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുണ്ട്.
നീണ്ട വർഷമായി ഗൾഫിൽ ജോലി ചെയ്തുവരുന്ന ഇവർക്ക് നാട്ടിലെ ജോലി കണ്ടെത്താനും അതിനോട് ഇണങ്ങാനും പെട്ടെന്ന് കഴിയില്ല. അതിനാൽ, എങ്ങനെയെങ്കിലും വിമാന സർവിസുകൾ ആരംഭിച്ച് കഴിഞ്ഞാൽ തിരിച്ചെത്തി ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.