ചെലവുചുരുക്കൽ: കർശന നിർദേശവുമായി ധനകാര്യ മന്ത്രാലയം
text_fieldsമസ്കത്ത്: ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി കർക്കശ നിർദേശവുമായി ധനകാര്യ മന്ത്രാലയം. മന്ത്രാലയങ്ങളും സർക്കാർ വിഭാഗങ്ങളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം പുതിയ കരാറുകൾ നൽകുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പാലിക്കണമെന്നും ബജറ്റ് വിഹിതം ഉറപ്പുവരുത്തുകയും വേണമെന്നും കാട്ടി ധനകാര്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.
നിലവിലെ ബജറ്റ് വിഹിതത്തെ ആശ്രയിച്ച് പുതിയ ടെൻഡറുകൾ പുറപ്പെടുവിക്കുകയോ എന്തെങ്കിലും ജോലികൾക്ക് ചുമതലപ്പെടുത്തുകയോ എന്തെങ്കിലും ധനകാര്യ കരാറിൽ ഏർപ്പെടുകയോ ചെയ്യുന്നതിന് ധനകാര്യ മന്ത്രാലയത്തിെൻറ മുൻകൂർ അനുമതി നിർബന്ധമാണ്. മുൻകൂർ അനുമതിയില്ലാതെ സർക്കാർ പോജക്ടുകൾക്കായുള്ള ഒാപറേഷനൽ ഒാർഡറുകളോ ലെറ്റർ ഒാഫ് ഇൻഡേൻറാ നൽകരുതെന്നും സർക്കുലറിൽ നിർദേശിക്കുന്നു. എല്ലാ സർക്കാർ വകുപ്പുകളും അനുവദിച്ച ധനവിഹിതത്തിൽ നിന്ന് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന തുകയുടെ വിശദമായ സ്റ്റേറ്റ്മെൻറ് ട്രഷറി ഡിപ്പാർട്ട്മെൻറിന് നൽകുകയും വേണം.
ലഭ്യമായ ധനസ്രോതസ്സിെൻറ അടിസ്ഥാനത്തിൽ മന്ത്രാലയങ്ങളും സർക്കാർ വിഭാഗങ്ങളും ചെലവഴിക്കലിന് മുൻഗണന നിശ്ചയിക്കണമെന്നും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തുടർന്നും നൽകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. പൊതുചെലവഴിക്കൽ കുറക്കുന്നതിനായുള്ള സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് എല്ലാ മന്ത്രാലയങ്ങളും ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.