പൊട്ടാഷ് അയിര് പര്യവേക്ഷണം, ഖനനം: ഇളവ് കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: ഉം അസമീമിലെ ചതുപ്പുപ്രദേശത്തെ ഏരിയ നമ്പർ 53എയിൽ പൊട്ടാഷ് അയിര് പര്യവേക്ഷണം ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള ഇളവ് കരാറിൽ ഊർജ, ധാതു മന്ത്രാലയം ഒപ്പുവെച്ചു.
ഊർജ, ധാതുവകുപ്പ് മന്ത്രി എൻജിനീയർ സലിം നാസർ അൽ ഔഫി, സിൻബാദ് മൈനിങ് റിസോഴ്സസ് കമ്പനി ചെയർമാൻ നാസർ അൽ അറൈമി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഖനനമേഖലയിൽ ഇളവുള്ള മേഖലകൾ നിശ്ചയിക്കുന്നതിലൂടെ അഭ്യർഥനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മറികടക്കുക, ഒമാനിലെ എല്ലാ മേഖലകളിലും ജിയോളജിക്കൽ, ജിയോഫിസിക്കൽ ഡേറ്റാബേസ് സ്ഥാപിക്കുക, പര്യവേക്ഷണത്തിലും ഖനനത്തിലും വിദഗ്ധരായ അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുക, ഖനനവ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശാക്തീകരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.