എക്സ്പോ-2020: ഒമാൻ പവലിയൻ 10 ലക്ഷം പേർ സന്ദർശിക്കുമെന്ന് പ്രതീക്ഷ
text_fieldsസലാല: ദുബൈയിൽ നടക്കുന്ന എക്സ്പോ-2020ലെ ഒമാൻ പവലിയൻ 10 ലക്ഷത്തോളം പേർ സന്ദർശിക്ക ുമെന്ന് പ്രതീക്ഷ. പവലിയെൻറ നിർമാണം 60 ശതമാനത്തോളം പൂർത്തിയായതായും എക്സ്പോ യിലെ സുൽത്താനേറ്റ് കമീഷണർ ജനറൽ മൊഹ്സിൻ ബിൻ ഖാമിസ് അൽ ബലൂഷിയും ഡെപ്യൂട്ടി കമീഷനർ ജനറൽ ഹസൻ അൽ ലവാത്തിയയും പറഞ്ഞു. എക്സ്പോയിലെ ഒമാെൻറ പങ്കാളിത്തത്തിെൻറ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ സലാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ ദോഫാർ ഗവർണർ സുൽത്താൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. എക്സ്പോയിലെ പങ്കാളിത്തം വഴി ഒമാനിലെ ബിസിനസ് മേഖലക്ക് പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യവസായ മേഖലക്ക് ഉണർവ് പകരാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. പവലിയൻ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. എക്സ്പോയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് നടപടികൾ 60 ശതമാനവും പൂർത്തിയാക്കിയതായി മൊഹ്സിൻ ബിൻ ഖാമിസ് അൽ ബലൂഷി പറഞ്ഞു. അടുത്ത വർഷം ഒക്ടോബറിലാണ് എക്സ്പോ-2020 ആരംഭിക്കുക. ആറുമാസത്തോളം ഇത് തുടരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.