മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റിറക്കുമതി: മുൻകൂർ അനുമതി നിർബന്ധം
text_fieldsമസ്കത്ത്: മെഡിക്കൽ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും ഇറക്കുമതിക്കും രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതിക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അനുമതി ലഭിച്ച ശേഷമേ സാധനങ്ങൾ കൊണ്ടുവരുകയും കൊണ്ടുപോവുകയും ചെയ്യാൻ പാടുള്ളൂ.
അടുത്ത ജനുവരി ഒന്ന് മുതലാണ് ഇൗ നിബന്ധന പ്രാബല്യത്തിൽ വരുക. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ ഇൗ സേവനം ലഭ്യമാക്കും. ഒമാനിലെ മെഡിക്കൽ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും വിപണി ക്രമപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം. തങ്ങളുടെ ഉൽപന്നങ്ങൾ മന്ത്രാലയത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്താത്ത കമ്പനികൾ എത്രയുംവേഗം അതിനായുള്ള നടപടികൾ പൂർത്തീകരിക്കണമെന്നും അധികൃതർ അറിയിച്ചു.അന്വേഷണങ്ങൾക്ക് ഇ-മെയിൽ: mdev-clearance@moh.gov.om. ഫോൺ: 22357659, 91909402.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.