എണ്ണയിതര കയറ്റുമതി കഴിഞ്ഞവർഷം 34 ശതമാനം കൂടി
text_fieldsമസ്കത്ത്: ഒമാെൻറ എണ്ണയിതര കയറ്റുമതിയിൽ കഴിഞ്ഞവർഷം 34 ശതമാനത്തിെൻറ വർധന. കഴിഞ്ഞവർഷം ജനുവരി മുതൽ നവംബർ വരെ കാലയളവിൽ 3.864 ശതകോടി റിയാലിെൻറ വരുമാനമാണ് എണ്ണയിതര കയറ്റുമതിയിലൂടെ ലഭിച്ചത്. 2014ൽ സമാന കാലയളവിൽ 2.884 ശതകോടി റിയാൽ ലഭിച്ച സ്ഥാനത്താണിതെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
ജി.സി.സി രാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് ഖത്തറുമായുള്ള വ്യാപാരത്തിലെ ഉയർച്ചയാണ് എണ്ണയിതര വരുമാനത്തിലെ വർധനവിന് കാരണം. ഒമാെൻറ ഏറ്റവും വലിയ എണ്ണയിതര വ്യാപാര പങ്കാളിയായ യു.എ.ഇയിലേക്കുള്ള കയറ്റുമതി 12 ശതമാനം കൂടി 720 ദശലക്ഷം റിയാൽ ആയി. 2017ൽ ഇത് 642 ദശലക്ഷം റിയാൽ ആയിരുന്നു. സൗദിയിലേക്കുള്ള കയറ്റുമതി 11 ശതമാനം കൂടി 493 ദശലക്ഷം റിയാൽ ആയപ്പോൾ ഖത്തറിലേക്കുള്ള കയറ്റുമതി 2017നെ അപേക്ഷിച്ച് 86 ശതമാനം ഉയർന്ന് 349 ദശലക്ഷം റിയാലായി. ഇന്ത്യയിലേക്ക് 374 ദശലക്ഷത്തിെൻറയും ചൈനയിലേക്ക് 249 ദശലക്ഷത്തിെൻറയും സാധനങ്ങളും കയറ്റുമതി ചെയ്തു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ട് രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയിൽ 32 ശതമാനത്തിെൻറയും 11.3 ശതമാനത്തിെൻറയും വർധനയാണ് ഉണ്ടായത്. അതേസമയം, ഒമാനിൽ നിന്നുള്ള മൊത്തം പുനർ കയറ്റുമതിയുടെ (റീ എക്സ്പോർട്ടിങ്) മൂല്ല്യം 9.8 ശതമാനം കുറഞ്ഞ് 1.67 ശതകോടി റിയാൽ ആയി. മൊത്തം മൂല്യത്തിൽ കുറവുണ്ടായെങ്കിലും ഖത്തറിലേക്കുള്ള റീ എക്സ്പോർട്ടിങ് 12.5 ശതമാനം കൂടിയിട്ടുണ്ട്. ഒമാനിലേക്കുള്ള മൊത്തം ഇറക്കുമതിയിലും രണ്ട് ശതമാനത്തിെൻറ വർധനയുണ്ട്. 9.407 ശതകോടി റിയാലാണ് മൊത്തം ഇറക്കുമതി മൂല്യം. ഖത്തറിൽ നിന്നുള്ള ഇറക്കുമതി 246 ശതമാനം കൂടി 311 ശതകോടി റിയാലായി. യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതിയിലും വർധവുണ്ടെങ്കിലും ചൈനയിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.