സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട്: ജാഗ്രത പാലിക്കണം -സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
text_fieldsമസ്കത്ത്: സമൂഹമാധ്യമങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) വ്യാജ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് പിന്തുടരുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കാൻ ജനങ്ങൾ തയാറാകണമെന്നും സി.ബി.ഒ ആവശ്യപ്പെട്ടു. പല ആളുകളും അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്താതെ പിന്തുടരുന്നതിനാൽ സാമ്പത്തിക നഷ്ടം തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്. ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്നവർ സി.ബി.ഒയുടെ എംബ്ലം ഉപയോഗിച്ചാണ് ഇരകളെ വലയിലാക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.