വാട്സ്ആപ്പിൽ തട്ടിപ്പ് പരസ്യം; വഞ്ചിതരാകരുതെന്ന് പൊലീസ്
text_fieldsമസ്കത്ത്: സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പരസ്യങ്ങൾ നൽകി വിദേശങ്ങളിലിരുന്ന് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്(ആർ.ഒ.പി). വാട്സ്ആപ് വഴി വ്യാജ പരസ്യങ്ങൾ അയക്കുകയും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയുമാണ് തട്ടിപ്പുകാർ സ്വീകരിക്കുന്ന രീതി. സമൂഹ മാധ്യമങ്ങൾ വഴിയാണ് പരസ്യത്തിന്റെ സ്ക്രീൻഷോട്ട് സഹിതം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
തട്ടിപ്പുസംബന്ധിച്ച് ആർ.ഒ.പി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒമാനിലെ കമ്പനിയുടെ പേരിലുള്ള പരസ്യമാണ് തട്ടിപ്പുകാർ പരസ്യത്തിൽ ഉപയോഗിക്കുന്നത്. ഒരു വസ്തുവിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട പരസ്യമാണ് വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെടുന്നത്. പരസ്യത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് വിവരങ്ങൾ ചോദിക്കും. വിവരങ്ങൾ നൽകി കഴിയുന്നതോടെ ഒമാന് പുറത്തുനിന്ന് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കും. ഇത്തരത്തിൽ നേരത്തേയും പലരൂപത്തിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രധാനമായും ഇരകളെ കണ്ടെത്തുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് ഓപറേറ്റ് ചെയ്യുന്നതിനാൽ പ്രതികളെ കണ്ടെത്തുന്നതും പണം തിരിച്ചുപിടിക്കുന്നതും ദുഷ്കരമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.