ആ ട്വീറ്റ് വ്യാജം; വിശദീകരണവുമായി ഒമാൻ രാജകുടുംബാംഗം
text_fieldsമസ്കത്ത്: തെൻറ പേരിൽ ഇൻറർനെറ്റിൽ വൈറലായ ട്വീറ്റ് വ്യാജമാണെന്ന് ഒമാൻ രാജകുടുംബാംഗവും സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ് ചാൻസലറുമായ ഡോ. സയ്യിദ മുന ബിൻത് ഫഹദ് അൽ സഇൗദ് അറിയിച് ചു. തെൻറ പേരിലുണ്ടാക്കിയ വ്യാജ ട്വിറ്റർ അക്കൗണ്ടിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്. തനിക്ക് അതുമായി യാത ൊരു ബന്ധവുമില്ലെന്നും ഡോ. സയ്യിദ മുന അറിയിച്ചു.
വ്യാജ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശം ശരിയാണോയെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവരുടെയും ജാഗ്രതക്ക് അവർ നന്ദി അറിയിച്ചു. ഒമാനി സമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്തതാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇവക്കെതിരായ അവബോധം സമൂഹത്തിെൻറ എല്ലാ തലങ്ങളിലും ശക്തമാക്കാൻ എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു.
ഇൻസ്റ്റാഗ്രാമിൽ @hhmonaalsaid ഉം ട്വിറ്ററിൽ @MohaFahad13 ആണ് തെൻറ ഒൗദ്യോഗിക െഎ.ഡികളെന്നും ഡോ. സയ്യിദ മുന അറിയിച്ചു. ഡോ. സയ്യിദ മോനയുടെ വിശദീകരണത്തിൽ ഇന്ത്യൻ അംബാസഡർ മുനുമഹാവർ നന്ദിയറിയിച്ചു. ഒമാനുമായുള്ള സൗഹൃദം ഇന്ത്യ ഏറെ വിലമതിക്കുന്നതായും ഒമാൻ സർക്കാറുമായും ജനങ്ങളുമായും ചേർന്ന് പ്രവർത്തിച്ച് ഇൗ ബന്ധം ശക്തമാക്കുെമന്നും അംബാസഡർ ട്വിറ്ററിൽ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് ഇൗ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതേ തുടർന്ന് എംബസി ട്വിറ്ററിൽ വിശദീകരണം പുറത്തിറക്കിയിരുന്നു. ഗൂഡമായ ലക്ഷ്യങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് ചെവികൊടുക്കരുതെന്നാണ് എംബസി ഒമാനിലെ ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടത്. വെല്ലുവിളി ഉയർത്തുന്ന നിലവിലെ സമയത്ത് ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ ചൊലുത്തുകയാണ് വേണ്ടതെന്നും എംബസി സന്ദേശത്തിൽ ചൂണ്ടികാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.