ആ വീഡിയോ വ്യാജം, പ്രചരിപ്പിക്കരുത്
text_fieldsമസ്കത്ത്: മത്രയിൽ ഒരു മുറിയിൽ 50 വിദേശ തൊഴിലാളികൾ താമസിക്കുന്നതായി പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക് കുന്ന വീഡിയോ വാസ്തവ വിരുദ്ധമാണെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ (ജി.സി) അറിയിച്ചു.
കോവിഡ് പരിശ ോധനയുടെ ഭാഗമായ മെഡിക്കൽ സർവേക്ക് എത്തിയവരാണ് ഇത്രയധികം പേർ ഒരു മുറിയിൽ താമസിക്കുന്നതായി കണ്ടെത്തിയതെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അയൽ രാഷ്ട്രവുമായി ബന്ധപ്പെട്ടതാണ് വീഡിയോ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ജി.സി പ്രസ്താവനയിൽ അറിയിച്ചു.
നിസ്വയിൽ വിദേശികൾക്ക് കോവിഡ് ബാധ കണ്ടെത്തിയതായ പ്രചാരണവും വാസ്തവ വിരുദ്ധമാണെന്ന് ജി.സി അറിയിച്ചു. നിസ്വ കർഷ വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് കോവിഡ് കണ്ടെത്തിയതായ രീതിയിലാണ് പ്രചാരണം നടക്കുന്നത്.
ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം കണക്കിലെടുക്കാൻ പാടുള്ളൂവെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും ജി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.