ഒമാൻ തൃശൂർ ഓർഗനൈസേഷൻ കുടുംബസംഗമം
text_fieldsമസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ നവംബർ 26ന് ബർക്കയിൽ കുടുംബസംഗമം നടത്താൻ തീരുമാനിച്ചു.
ഒമാനിലെ പ്രവാസികളായ തൃശൂർ ജില്ലക്കാരായ ആളുകളെ കണ്ടെത്തി ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച കൂട്ടായ്മയാണ് ഒമാൻ തൃശൂർ ഓർഗനൈസേഷൻ (ഒ.ടി.ഒ). സംഘടനയിൽ ചേരാനും കുടുംബസംഗമത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷനുമായി +968 9935 8246 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാം.
സംഗമത്തിെൻറ സ്റ്റിയറിങ് കമ്മിറ്റിയായി എ.പി. സിദ്ദീഖ്, ഉല്ലാസ്, നസീർ തിരുവത്ര, വാസുദേവൻ, നജീബ് കെ. മൊയ്തീൻ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഹക്കീം, ഷിനോയ്, സച്ചിൻ, ആരിഫ്, സാബു, യൂസഫ് ചേറ്റുവ, മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.