ഫാമിലി വിസ ഇളവ്; ഒമാനിൽ കൂടുതൽ കുടുംബങ്ങൾ എത്തും
text_fieldsമസ്കത്ത്: ഫാമിലി വിസ എടുക്കുന്നവർക്ക് ശമ്പളപരിധി കുറച്ചുകൊണ്ടുള്ള അധികൃതരുടെ തീരുമാനം കൂടുതൽ കുടുംബങ്ങൾ ഒമാനിൽ എത്താൻ സഹായകമാവുമെന്ന് പ്രതീക്ഷ. കുടുംബവിസ എടുക്കുന്നവർക്കുള്ള മാസവരുമാനം 150 റിയാലായി അധികൃതർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 350 റിയാൽ മാസശമ്പളമുള്ളവർക്ക് മാത്രമാണ് കുടുംബത്തെ രണ്ടുവർഷത്തെ വിസയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നത്. നേരത്തെ 600 റിയാലായിരുന്നു ശമ്പളപരിധി. 2017ൽ ഇത് 350 റിയാലായി കുറച്ചു.
മാസ ശമ്പളപരിധി നേർപകുതിയായി കുറച്ചതോടെ നിരവധി പേരാണ് കുടുംബവിസയിൽ ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ ഒരുങ്ങുന്നത്. പ്രത്യേകിച്ചും പുതിയ തലമുറയിൽപെട്ടവരാണ് ഇങ്ങനെ ആഗ്രഹിക്കുന്നത്. നിലവിൽ 350 റിയാലിൽ താഴെയുള്ളവർക്ക് രണ്ട് വർഷത്തെ കുടുംബവിസ എടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 350 റിയാലിൽ കുറഞ്ഞശമ്പളം ഉള്ളവർക്ക് കുടുംബത്തിന്‍റെ ചെലവും വിദ്യാഭ്യാസവുമൊന്നും മുന്നോട്ടുകൊണ്ടുപോവാൻ കഴിയില്ലെന്ന് ചിന്തിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.