സ്നേഹക്കൂട്ടുകൾക്കു വിരാമം; മജീദ്ക്ക നാടണഞ്ഞു
text_fieldsമസ്കത്ത്: 34 വര്‍ഷത്തെ പ്രവാസം മതിയാക്കി വേങ്ങരയിലെ ചിനക്കൽ സ്വദേശി മജീദ് നാടണഞ്ഞു. 1987ലാണ് മുഹമ്മദ് സാലം അല്‍ മുഖൈനി എന്ന സ്പോണ്‍സറുടെ വിസയില്‍ ഒമാനിലെ സൂറിലേക്ക് ഹോട്ടല്‍ ജീവനക്കാരനായി മജീദ്ക്ക എത്തുന്നത്.
പിന്നിട്ട മൂന്നു പതിറ്റാണ്ടും പുതുവഴികൾ തേടിപ്പോവാതെ ഒരേ സ്ഥാപനത്തിലും സ്പോണ്‍സറുടെ കീഴിലുമായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മോശമല്ലാത്ത രീതിയിലുള്ള വീടൊരുക്കാനും മകനെ വളര്‍ത്തി വലുതാക്കി ഒരു സ്ഥാനത്തെത്തിക്കാനും കഴിഞ്ഞത് പ്രവാസ ജീവിതത്തിലൂടെയാണെന്ന് മജീദ് പറയുന്നു. സ്വഭാവ, പെരുമാറ്റ ശൈലികൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്നു ഇദ്ദേഹം.
നാട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞപ്പോൾ രണ്ടു വര്‍ഷംകൂടി കഴിഞ്ഞിട്ട് ആലോചിക്കാം ഒമാനോട് വിടചൊല്ലുന്നതെന്നായിരുന്നു സ്പോൺസറുടെ മറുപടി. മറ്റെല്ലാ പ്രവാസികളെയുംപോലെ ശാരീരിക പ്രയാസങ്ങളാണ് ഇദ്ദേഹത്തെയും പ്രവാസം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
സൂറിലെ മത്ത്ഹാം റുബ്ബാന്‍ ഹോട്ടലിലെ മലയാളി സാന്നിധ്യം മജീദ്ക്കയുടെ യാത്രയോടെ തിരൂര്‍ക്കാരന്‍ യൂസുഫ് മാത്രമായി ചുരുങ്ങുകയാണ്. മജീദിന് എസ്.കെ.എം.ജെ എസ്.ആർ.സി യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.