സൗഹൃദങ്ങളെ നെഞ്ചോടുചേര്‍ത്ത് അബ്ദുൽ റഷീദ് മൗലവി നാടണയുന്നു
text_fieldsമത്ര: മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് അബ്ദുൽ റഷീദ് മൗലവി നാടണയുന്നു. പ്രവാസം നല്‍കിയ അനുഗ്രങ്ങളെയും സൗഹൃദങ്ങളെയും നെഞ്ചോട് ചേര്‍ത്താണ് മടക്കയാത്ര. 1994 മാര്‍ച്ചില്‍ തുടങ്ങിയതാണ് പ്രവാസ ജീവിതം. ഗൂബ്ര ഇന്ത്യന്‍ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായാണ് 28 വര്‍ഷം ജോലി ചെയ്തത്. സന്തോഷവും സുഖകരവുമായ ജീവിതമാണ് ഒമാന്‍ സമ്മാനിച്ചതെന്ന് മൗലവി പറയുന്നു.
മറക്കാനാവാത്ത ഒട്ടനവധി നല്ല അനുഭവങ്ങളാണ് പ്രവാസ ജീവിതം സമ്മാനിച്ചത്. സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവില്ലാത്ത സമീപനമാണ് ഇടപെട്ട സ്വദേശികളില്‍നിന്ന് അനുഭവപ്പെട്ടത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.
മക്കളെയൊക്കെ വിവാഹം ചെയ്തയച്ചു. ഇവിടന്ന് ഹജ്ജിന് പോകണമെന്ന ആഗ്രഹം കൂടി ഉണ്ടായിരുന്നു.
ഇനി ഏതായാലും നാട്ടില്‍ പോയിട്ട് ആ ആഗ്രഹം കൂടി സഫലമാക്കണം. ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയണം. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.