വിട പറഞ്ഞത് സ്നേഹധനനായ പണ്ഡിത ശ്രേഷ്ഠൻ
text_fieldsമത്ര: സ്നേഹധനനായ പണ്ഡിത ശ്രേഷ്ഠനായിരുന്നു ഇന്നലെ നാട്ടിൽ മരണപ്പെട്ട പുറങ്ങ് അബ്ദുല്ല മുസ്ലിയാർ. ഏറെ ദുഃഖത്തോടെയാണ് മസ്കത്തിലുള്ള അദ്ദേഹത്തിെൻറ ശിഷ്യരും സഹപ്രവർത്തകരും പരിചയക്കാരുമെല്ലാം വിയോഗവാർത്ത ശ്രവിച്ചത്. വാര്‍ധക്യസഹജമായ അസുഖം മൂലം രോഗശയ്യയിലാണെന്ന് അറിഞ്ഞത് മുതൽ എല്ലാവരും പ്രാർഥനയിലായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട തെൻറ മസ്കത്ത് ജീവിത കാലയളവ് മുഴുവന്‍ സമയവും മത ധാർമിക പഠനങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അബ്ദുല്ല മുസ്ലിയാരുടേത്. മതപഠന ക്ലാസുകള്‍ക്കും ഉദ്ബോധനങ്ങള്ക്കുമായി ക്ഷണിച്ചാല്‍ ഏതവസരത്തിലും അദ്ദേഹം എത്തുമായിരുന്നു. ഒമാെൻറ എല്ലാ ഭാഗങ്ങളിലും ഓടിയെത്തുന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. തുടക്കകാലം മുതൽ റൂവി സുന്നിസെന്റര്‍ മദ്റസയുടെ പ്രധാന കാര്യദര്‍ശിയായിരുന്നു. സുന്നിസെൻറര് ഹജ്ജ് യാത്ര സംഘത്തിെൻറ അമീറായി യാത്ര സംഘത്തെ നയിച്ച് പലതവണ ഹജ്ജ് ചെയ്തു. വലുപ്പ ചെറുപ്പമില്ലാതെ സംഘടനാബന്ധം നോക്കാതെ എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. വിയോഗവാര്‍ത്ത അറിഞ്ഞ് അവധിക്ക് നാട്ടിലുള്ള ഒമാനിലെ സഹപ്രവര്‍ത്തകരും മറ്റും പുറങ്ങിലുള്ള വസതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.