ഒമാനിൽ വ്രതാരംഭം ഞായറാഴ്ച
text_fieldsമസ്കത്ത്: ഒമാനിൽ വ്രതാരംഭം ഞായറാഴ്ച തുടങ്ങും. ഔഖാഫ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅ്ബാൻ 30 പൂർത്തീകരിച്ച് ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
മാസപ്പിറവി നിരീക്ഷിക്കാൻ മന്ത്രാലയത്തിന് കീഴിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച വെകീട്ട് ചേർന്ന ചന്ദ്ര ദർശനസമിതി യോഗത്തിൽ എൻഡോവ്‌മെന്‍റ്, മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സാൽമി അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹ്മദ് ബിൻ ഹമദ് ബിൻ സുലൈമാൻ അൽ ഖലീലി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി, എൻഡോവ്‌മെന്‍റ്, മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സഈദ് ബിൻ ഖൽഫാൻ അൽ മമാരി, സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് മുഹമ്മദ് ബിൻ സലിം ബിൻ മുഹമ്മദ് അൽ അഖ്സാമി, മുസന്ദം ഗവർണറേറ്റിലെ അപ്പീൽ കോടതി ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ സത്താർ ബിൻ അഹ്മദ് അൽ കമാലി, അപ്പീൽ കോടതി ജഡ്ജി ശൈഖ് മുഹമ്മദ് ബിൻ സലിം ബിൻ ദഹ്മാൻ അൽ നഹ്ദി എന്നിവർ പങ്കെുത്തു. സുൽത്താൻ ഹൈതം ബിന താരിഖിന് റമദാൻ ആശംസകളും കമിറ്റി നേർന്നു.
വിശുദ്ധ റമദാനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. രണ്ട് വർഷക്കാലത്തെ കോവിസ് ഭീതിക്ക് ശേഷം നിയന്ത്രണങ്ങളിൽ അയവ് വന്ന റമദാൻ ആയതിനാൽ ഏറെ ആവേശത്തോടെയാണ് വിശ്വാസികൾ പുണ്യമാസത്തെ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.