നോമ്പ് മാനസിക-ശാരീരിക ആരോഗ്യത്തിന് ഗുണപ്രദം
text_fieldsഞാൻ ഒമാനിൽ എത്തിയിട്ട് അഞ്ചു വർഷമായി. ഇപ്പോൾ ശുവൈഖിലെ റിനാൽ ഡയാലിസീസ് സെന്‍ററിൽ നഴ്സായി ജോലി ചെയ്യുന്നു. അമ്മയുടെ മുസ്ലിം സുഹൃത്തുക്കൾ നൽകുന്ന ഇഫ്താർ വിഭവങ്ങളാണ് റമദാനിെൻറ ആദ്യകാല ഓർമകൾ.
എന്നാൽ, ആരോഗ്യമേഖലയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നോമ്പ് മനുഷ്യന് മാനസിക ശാരീരിക ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണെന്നും യൂട്യൂബിലൂടെ റമദാനിെൻറ ഗുണങ്ങൾ മനസ്സിലാക്കാനുമായി. കൊടും ചൂടിലും ജോലിെചയ്തു നോമ്പനുഷ്ഠിക്കുന്ന മനുഷ്യരെക്കുറിച്ച് ആദ്യകാലം സഹതാപം തോന്നിയിരുന്നൂ. എന്നാൽ, ഇന്ന് ഞാൻ സ്ഥിരമായി നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിയാണ്.
വിശപ്പു സഹിക്കുക എന്നത് ചിന്തിക്കാനേ പറ്റാത്ത ആളായിരുന്ന ഞാൻ. ആദ്യത്തെ ഒന്നു രണ്ടു ദിവസം അൽപം തലവേദനപോലെ അനുഭവപ്പെട്ടുവെങ്കിലും ഇപ്പോൾ ഒരുവിധ പ്രയാസവും അനുഭവപ്പെടുന്നില്ല. മനസ്സിനെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്നു.
ഹെൽത്ത് സെന്‍ററിലേക്ക് ജോലിക്കു പോകുന്നത് ആയിദാ എന്ന ഒമാനി സ്ത്രീയുടെ കൂടെ ആണ്. കേരളീയ പലഹാരങ്ങളായ ഉള്ളിവട, പഴംപൊരി, സമൂസ എന്നിവ ഞാൻ ആയിദക്കു കൊടുക്കുമ്പോൾ തിരിച്ച് അവർ ഒമാനി വിഭവങ്ങളും നൽകും. നോമ്പിലൂടെ മനസ്സിലാക്കിയ ഒരു കാര്യം മനുഷ്യശരീരത്തിലെ അവയവങ്ങൾക്ക് വിശ്രമം ലഭിക്കുന്നതുമൂലം പിന്നീടുള്ള തുടർ പ്രവർത്തനങ്ങൾക്ക് ക്ഷമത വർധിക്കുന്നു എന്നാണ്. മാനസിക ശാരീരിക ആരോഗ്യത്തിന് റമദാനിലെ നോമ്പ് എന്തുകൊണ്ടും ഗുണപ്രദമാണ്.
വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ
വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്നതിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.