Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷെറിനും കൂട്ടുകാരികളും...

ഷെറിനും കൂട്ടുകാരികളും നോ​െമ്പടുക്കുകയാണ്​; കോവിഡിനെ അകറ്റണമെന്ന പ്രാർഥനയുമായി

text_fields
bookmark_border
ഷെറിനും കൂട്ടുകാരികളും  നോ​െമ്പടുക്കുകയാണ്​; കോവിഡിനെ  അകറ്റണമെന്ന പ്രാർഥനയുമായി
cancel
camera_alt??????? ?????????????? ??????????????????

സഹം: സഹം സൂക്ക്‌ റോഡിലെ അൽ ഫാർസി ബ്യുട്ടി പാർലറിലെ ജീവനക്കാരികളായ കൊല്ലം ഉളിയക്കോട് സ്വദേശിനി ഷെറിൻ രജസും അഞ്ച്​ സഹപ്രവർത്തകരും ഇൗ റമദാനിൽ ഇതുവരെ മുഴുവൻ നോമ്പും എടുത്തു. മുഴുവൻ നോമ്പും എടുക്കലാണ്​ ഇവരുടെ ലക്ഷ്യം.  പ്രാർഥനക്ക്​  പതിന്മടങ്ങ് ഉത്തരം  കിട്ടുന്ന  ഈ വ്രതമാസത്തിൽ  കോവിഡ്​ വ്യാപനം  തടഞ്ഞ്​ലോകത്തി​​​െൻറ കൈവിട്ടുപോയ സമാധാനം തിരിച്ചുകിട്ടണമെന്ന ആഗ്രഹത്തോടെയാണ്​ തങ്ങൾ നോ​െമ്പടുത്ത്​ പ്രാർഥിക്കുന്നതെന്ന്​  പന്ത്രണ്ടു വർഷമായി ഒമാനിലുള്ള ഷെറിൻ പറയുന്നു.രേവതി പോളയത്തോട്, ടിൻറു കരുനാഗപ്പള്ളി, ശർമി തിരുവനന്തപുരം, രേഖ കടപ്പാക്കട, അജിത മൺട്രോ തുരുത്ത്‌ എന്നിവരാണ്​ ഷെറിനൊപ്പം നോ​െമ്പടുക്കുന്നവർ. മുൻ വർഷങ്ങളിൽ അഞ്ചും ആറും നോമ്പുകൾ വരെ എടുത്തിരുന്ന ഇവർ ആദ്യമായാണ്​ മുഴുവനും എടുക്കാനുള്ള ഒരു തീരുമാനമെടുത്തത്​.
അത്താഴത്തിന്​ എഴുന്നേൽക്കു​​േമ്പാൾ ഫ്രൂട്ട്​സും ചെറിയ കേക്കും കട്ടൻചായയുമാണ്​ കഴിക്കുക. സമ്മൂസയും ഉള്ളി വടയും ഈന്തപ്പഴവും പഴവർഗങ്ങളും തരികഞ്ഞിയും ഒക്കെ ഉപയോഗിച്ചാണ്​ നോമ്പുതുറക്കാറുള്ളത്​.കോവിഡ്​ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ബ്യൂട്ടിപാർലർ അടച്ചിട്ടിരിക്കുകയാണ്​. സ്​ഥാപനം അടച്ചിട്ട മാസങ്ങളിലാണ്​ ഒറ്റപ്പെടൽ ശരിക്കും അനുഭവിച്ചത്​. ഫ്ലാറ്റിനുള്ളിൽ  ഒതുങ്ങിയ സമയങ്ങളിലെല്ലാം കെടുതിയിൽ നിന്നുള്ള മോചനത്തിനുള്ള പ്രാർഥന മാത്രമാണ്​ ഉണ്ടായിരുന്നതെന്ന്​ ഇവർ പറയുന്നു. അതിനിടയിലാണ്​ റമദാൻ കടന്നെത്തുന്നത്​. നോമ്പുതുറന്ന ശേഷം നമസ്​കാരത്തി​​​െൻറ ശരിയായ രൂപത്തിൽ അല്ലെങ്കിലും പടി​ഞ്ഞാറോട്ട്​ തിരിഞ്ഞ്​ ഇവർ പ്രാർഥിക്കാറുമുണ്ട്​. നോമ്പും  പ്രാർത്ഥനയുംസ്വീകരിച്ച്​ അന്നംതരുന്ന നാടിനെയും കുടുംബം  വസിക്കുന്ന നാടിനെയും മഹാമാരി  കെടുതിയിൽ നിന്ന് മോചിപ്പിക്ക​ണമേയെന്നാണ്​ പ്രാർഥിക്കാറുള്ളത്​. സ്വദേശി വനിതയാണ്​ നമസ്​കാരത്തി​​െൻറ രൂപം പഠിപ്പിച്ച്​ തന്നെതെന്ന്​ ഇവർ പറയുന്നു. ചൊല്ലേണ്ട കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും  ഞങ്ങളുടെ  പ്രാർത്ഥന ദൈവം സ്വീകരിക്കുമെന്ന്​ ഈ ആറുപേരും ഉറച്ചു  വിശ്വസിക്കുന്നു.ബ്യൂട്ടി പാർലറുകളുടെ ഒരു വർഷത്തെ കൂടിയ വരുമാനത്തി​​​െൻറ നാളുകളാണ് കടന്നു പോകുന്നത്. രണ്ടു മാസത്തോളം തൊഴിൽ ഇടം  അടച്ചിട്ടാൽ കാര്യങ്ങൾ പ്രയാസത്തിലാകും. നിരവധി ബ്യുട്ടീഷൻമാർ  ഓരോ പ്രദേശത്തും  പെട്ടുകിടക്കുന്നുണ്ട്. ഞങ്ങളുടെ സ്​ഥാപന ഉടമ എല്ലാ സൗകര്യവും ​െചയ്തു തരുന്നുണ്ടെങ്കിലും  മറ്റു സ്ഥലങ്ങളിൽ അങ്ങനെയല്ല അവസ്ഥയെന്ന്​ രേവതി പറയുന്നു.  എല്ലാവരും വിവാഹിതരാണ്, ചിലരുടെ ഭർത്താക്കന്മാർ ഒമാനിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCComannews
News Summary - fasting by non muslims in oman
Next Story