കരുണയുടെയും സഹനത്തിന്റെയും നോമ്പ്...
text_fieldsകഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പുണ്യമാസം ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് സന്തോഷത്തിന്റെയും സഹനത്തിന്റെയും പുതിയ ഒരു വര്‍ഷമാണ്. സഹപ്രവര്‍ത്തകരോടൊപ്പം എല്ലാ വര്‍ഷങ്ങളിലും പരമാവധി ദിവസങ്ങള്‍ ഉപവസിക്കാന്‍ ഒമാനിലെ ഈ കാലയളവില്‍ ഞാനും ശ്രമിച്ചിട്ടുണ്ട്. നോമ്പ് തീര്‍ച്ചയായും ആരോഗ്യപരമായ ശുദ്ധിയും ആത്മീയമായ പരിശുദ്ധിയും മനുഷ്യനില്‍ നിറക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു അവസരത്തില്‍ നോമ്പു നോറ്റ് സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നമുക്ക് സാധിച്ചാല്‍ വളരെയേറെ ഗുണം മാനസികമായും ശാരീരികമായും ഉണ്ടാകും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല. കഴിഞ്ഞുപോയ കാലങ്ങളില്‍ തങ്ങള്‍ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു പരമ കാരുണികനായ ദൈവത്തോട് മാപ്പപേക്ഷിച്ചുകൊണ്ട് ലോകം മുഴുവനും സുഖവും സന്തോഷവും സമൃദ്ധിയും സഹവര്‍ത്തിത്വവും നിറക്കാനുള്ള പ്രാർഥനയാണ് ഓരോ ദിവസത്തെയും വ്രതാനുഷ്ഠാനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. നോമ്പിന്റെ അടിസ്ഥാന ആശയത്തില്‍ ഉറച്ചുനിന്ന് എല്ലാ വര്‍ഷവും പരമാവധി ദിവസങ്ങളില്‍ നോമ്പെടുക്കുകയും സഹപ്രവര്‍ത്തകരോടൊപ്പം നോമ്പ് തുറക്കുകയും ചെയ്യാന്‍ ഈ എളിയവനും ശ്രമിക്കാറുണ്ട്.
പണക്കാരന് എന്നോ പാവപ്പെട്ടവന് എന്നോ വ്യത്യാസം ഇല്ലാതെ നോമ്പ് തുറന്നതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ഒരേ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം തീര്‍ച്ചയായും തുല്യതയുടെയും പങ്കുവെക്കലിന്റെയും ലോകോത്തരമായ മാതൃകയാണ്.
സജി ഉതുപ്പാന് മസ്കത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.