ഫതഹ് അൽഖൈർ കേന്ദ്രം തുറന്നു
text_fieldsമസ്കത്ത്: തെക്കൻ ശർഖിയയിലെ സൂർ വിലായത്തിലുള്ള ഫതഹ് അൽഖൈർ കേന്ദ്രം ഗവർണർ ഡോ. യഹ്യ ബിൻ ബദർ അൽ മവാലിയുടെ രക്ഷാകർതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു. പൈതൃക ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്രാഹിം ബിൻ സെയ്ദ് അൽ ഖറൂസി, ഒമാൻ എൽ.എൻ.ജി െഡവലപ്മെൻറ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. അമോർ ബിൻ നാസർ അൽ മതാനി തുടങ്ങിയ ഉന്നത വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. പൈതൃക ടൂറിസം മന്ത്രാലയവും ഒമാൻ എൽ.എൻ. ജി ഡെവലപ്മെൻറ് ഫൗണ്ടേഷനും നേരേത്ത പദ്ധതിക്കായി 4.5 ലക്ഷം റിയാലിെൻറ കരാറിൽ ഒപ്പുെവച്ചിരുന്നു. സൂറിെൻറ സമ്പന്നമായ സമുദ്രചരിത്രത്തെക്കുറിച്ചും കപ്പലോട്ട പൈതൃകത്തെപ്പറ്റിയും ഉൾക്കാഴ്ച നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.