ഫീൽഡ് ആശുപത്രി: പഴയ മസ്കത്ത് വിമാനത്താവള കെട്ടിടം പരിഗണനയിൽ
text_fieldsമസ്കത്ത്: ഗുരുതരാവസ്ഥയിൽ അല്ലാത്ത കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ഫീൽഡ് ആശുപത്രി ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പഴയ മസ്കത്ത് വിമാനത്താവള കെട്ടിടവും ഇതിനായി പരിഗണനയിലുണ്ട്.
വിശാലമായ സ്ഥലസൗകര്യം ഉണ്ടെങ്കിലും ആശുപത്രിക്ക് വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കേണ്ടിവരും. നിലവിൽ രാജ്യത്ത് 4688 പേരാണ് അസുഖ ബാധിതരായിട്ടുള്ളത്. 467 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 165 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
ഗുരുതരാവസ്ഥയിൽ അല്ലാത്തവരെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റുക വഴി നിലവിൽ ആശുപത്രികളിൽ അനുഭവപ്പെടുന്ന സമ്മർദം കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. കോവിഡ് അല്ലാത്ത രോഗികൾക്ക് തടസ്സമില്ലാത്ത ചികിത്സ നൽകുകയും ഇൗ തീരുമാനത്തിെൻറ ലക്ഷ്യമാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും പുറമെ ആശുപത്രിയുടെ എല്ലാവിധ സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം ഫീൽഡ് ആശുപത്രിയിൽ ഉണ്ടാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.