വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാം വാർഷികവും സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോളതലത്തിൽ 162 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷെൻറ(ഡബ്ല്യു.എം.എഫ്) അഞ്ചാം വാർഷികവും സ്ഥാപകദിനവും ആഘോഷിച്ചു. 150 ൽ പരം രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ 'സൂം' പ്ലാറ്റ്ഫോം വഴി ചടങ്ങിൽ പങ്കെടുത്തു. ഡബ്ല്യു.എം.എഫ് ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ അധ്യക്ഷനായ ചടങ്ങിന് ജോ. സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ഹരീഷ് ജെ. നായർ സ്വാഗതം പറഞ്ഞു.
കേരള വ്യവസായ മന്ത്രി പി. രാജീവ് വാർഷികവും സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗ്ലോബൽ കോഓഡിനേറ്റർ ഡോ. ജെ. രത്നകുമാർ കഴിഞ്ഞ അഞ്ചു വർഷം സംഘടന വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം.പിയും ഡബ്ല്യു.എം.എഫ് പാട്രനുമായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ അനുമോദന പ്രസംഗം നടത്തി. തിരക്കഥാകൃത്തും നടനുമായ എസ്.എൻ. സ്വാമി ഡബ്ല്യു.എം.എഫിെൻറ യുട്യൂബ് ചാനൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ. സി.വി ആനന്ദ ബോസ് ഐ.എ.എസ് ഒമ്പതു ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുമോദന സന്ദേശം വായിച്ചു. വിശിഷ്ടാതിഥികളായ വരദരാജൻ (വൈസ് ചെയർമാൻ, നോർക്ക റൂട്സ്), സുജ സൂസൻ ജോർജ് (മലയാളം മിഷൻ ഡയറക്ടർ), മുരളി തുമ്മാരകുടി (ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ, മെൻറർ ഡബ്ല്യു.എം.എഫ്), മുനവറലി ശിഹാബ് തങ്ങൾ (രക്ഷാധിക്കാരി ഡബ്ല്യു.എം.എഫ്), പൗലോസ് തേപ്പാല(ഗ്ലോബൽ സെക്രട്ടറി ), എസ്. എസ്. സുനിൽ (ഗ്ലോബൽ ട്രഷറർ എന്നിവർ അനുമോദനം അറിയിച്ചു.
പിന്നണി ഗായിക അപർണ രാജീവിെൻറ ലളിത ഗാനം, സിനിമ-മിമിക്രി താരം നിസാം കാലിക്കറ്റിെൻറ കോമഡി പരിപാടിയും അരങ്ങേറി. തോമസ് വൈദ്യൻ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.