‘രാസ്ത’ യുടെ പ്രദർശനം സലാലയിലും തുടങ്ങി
text_fieldsസലാല: പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ യുടെ പ്രദർശനം സലാലയിലും തുടങ്ങി.
സിനി പോളീസിൽ രാത്രി 10.30നാണ് ഷോ നടക്കുന്നത്. ജനുവരി 20 വരെ ഷോ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വന്യമായ മരുഭൂമിയായ റുബൂ ഉൽ ഖാലിയിൽ 2011ലുണ്ടായ ഒരു സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബദർ സമ റീജിയനൽ മാനേജർ അബ്ദുൽ അസീസ് പറഞ്ഞു
റുബൂഉൽ ഖാലി മരുഭൂമിയിൽ, അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനവും മറ്റുമാണ് കഥയുട ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമാന്‍റെ സൗന്ദര്യവും മറ്റും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
അലു എന്റർടൈൻമെൻസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രം അനീഷ് അൻവർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സർജ്ജനോ ഖാലിദ് ,അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.