ധന സഹായം കൈമാറി
text_fieldsകൊല്ലം ഇരവിപുരം പുത്തൻനട സ്വദേശി സുജിത്തിന്‍റെ കുടുംബത്തിനുള്ള ധന സഹായ വിതരണ ചടങ്ങിൽനിന്ന്
മസ്കത്ത്: 2020 മാർച്ച് 23ന് ഇബ്രിയിലെ മലവെള്ള പാച്ചിലിൽ മരിച്ച ഒമാൻ കൈരളി കലാ സാംസ്‌കാരിക സംഘടനാ പ്രവർത്തകനും കൊല്ലം ഇരവിപുരം പുത്തൻനട സ്വദേശിയുമായ സുജിത്തിന്‍റെ കുടുംബത്തിനുള്ള ധന സഹായം നൽകി. സുജിത്തിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എയാണ് കുടുംബത്തിന് ധനസഹായം കൈമാറിയത്.
ഇബ്രി മേഖലയിലെ കൈരളി പ്രവർത്തകരായ കുമാർ സൂക്ക്, സജി സോഹാർ ബേക്കറി, പ്രസാദ് അറാകി എന്നിവർ സംബന്ധിച്ചു.
കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ പ്രവാസി സുഹൃത്തുക്കളിൽനിന്ന് സമാഹരിച്ച 8,62,017 രൂപയാണ് നൽകിയത്. വാർഡ് കൗൺസിലർ അഭിമന്യു, എൽ.സി സെക്രട്ടറി ഷാജി, ബ്രാഞ്ച് സെക്രട്ടറി ഷബീർ, പ്രവാസി സംഘം പ്രവർത്തകരായ അബ്ദുൽസലാം മാത്യു സാബു എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.