മസ്നഅയിൽ ഫാമിൽ തീപിടിത്തം
text_fieldsമസ്നഅ വിലായത്തിലെ ഫാമിലുണ്ടായ തീപിടിത്തം അണയ്ക്കുന്ന അഗ്നിശമനസേനാംഗങ്ങൾ
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ മസ്നഅ വിലായത്തിൽ അൽ മഗ്സാർ പ്രദേശത്ത് ഫാമിന് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. തെക്കൻ ബാത്തിന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി തീയണച്ചു.
കർഷകരും തൊഴിലാളികളും കാർഷിക മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കണമെന്നും തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
പുല്ല് കൂടുതൽ വളരുന്നത് ഒഴിവാക്കുക, യന്ത്രസാമഗ്രികൾ ശരിയായ രീതിയിൽ പരിപാലിക്കുക, അപകടസാഹചര്യങ്ങളിൽ മൃഗങ്ങളെ മാറ്റുന്നതിന് സുരക്ഷിത സ്ഥാനം കണ്ടുവെക്കുക, അഗ്നിശമന ഉപകരണങ്ങൾ പരിശോധിക്കുകയും ശരിയായി സൂക്ഷിക്കുകയും ചെയ്യുക, ഫയർഫോഴ്സ് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം ഫാമുകളിൽ ഉറപ്പാക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.