റൂവിയിലും മുസന്നയിലും തീപിടിത്തം
text_fieldsമസ്കത്ത്: റൂവി എം.ബി.ഡി മേഖലയിലും മുസന്നയിലും തീപിടിത്തമുണ്ടായി. റൂവിയിൽ അഞ്ചാം നിലയിെല ഫ്ലാറ്റിലും മുസന്നയിൽ വീട്ടിലുമാണ് തീപിടിത്തമുണ്ടായത്. രണ്ടിടങ്ങളിലും താമസക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. എം.ബി.ഡി ഏരിയയിലെ ബാങ്ക് ഒാഫ് ബറോഡക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ ഫയർ അലാറം മുഴങ്ങിയതിനെ തുടർന്ന് താമസക്കാർ മറ്റു ഫ്ലാറ്റുകളിൽനിന്നും താേഴക്ക് ഇറങ്ങി ഒാടുകയായിരുന്നു. ദാർസൈത്തിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് യൂനിറ്റിലെ അഗ്നിശമന വാഹനവും ആംബുലൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അരമണിക്കൂറിനുള്ളിൽ തീയണച്ചു.
അടുക്കളയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. താമസയിടങ്ങളും സ്ഥാപനങ്ങളും അടങ്ങുന്ന നിരവധി കെട്ടിടങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന മേഖലയാണ് എം.ബി.ഡി. ഇവിടെ തീ പടരുന്നത് വൻ ആപത്തുകൾക്ക് വഴിയൊരുക്കും. അപകടമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ എത്തിയ അഗ്നിശമന വിഭാഗത്തിന് വളരെ പെെട്ടന്ന് തന്നെ തീ അണക്കാൻ കഴിഞ്ഞത് താമസക്കാർക്ക് ആശ്വാസം പകർന്നു.
കഴിഞ്ഞദിവസം മുസന്നയിലെ വീട്ടിലും തീപിടിത്തമുണ്ടായി. മുസന്നയിലെ ൈശബ ഏരിയയിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ബർക്കയിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സംഭവസ്ഥലത്ത് കുതിച്ചെത്തി തീ അണച്ചു. അഗ്നിശമന വിഭാഗം പെെട്ടന്ന് ഇടപെട്ടതിനാൽ വീടിന് പുറത്തേക്ക് പടരുകയായിരുന്ന തീ അണക്കാൻ കഴിഞ്ഞു. ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.
ചൂടുകാലങ്ങളിൽ തീപിടിത്തം ഒമാനിൽ സാധാരണമാണ്. അടുത്തിടെ വിവിധ ഭാഗങ്ങളിൽ നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പഴയ കെട്ടിടങ്ങളിലാണ് തീപിടിത്തങ്ങൾ കൂടുതൽ കാണുന്നത്. പലതിനും കാരണം ഷോർട്ട് സർക്യൂട്ട് അടക്കമുള്ള വൈദ്യുതി പ്രശ്നങ്ങളാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് വൈദ്യുതീകരണം നടത്തിയ ഇത്തരം കെട്ടിടങ്ങളിൽ ഗുണനിലവാരമില്ലാത്ത വയറുകളും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ചില വയറുകളും സ്വിച്ചുകളും അപകടാവസ്ഥയിലുമാണ്. അതിനാൽ, ഇത്തരം കെട്ടിടങ്ങളിൽ തീപിടിത്തം സാധാരണമാണ്. വൈദ്യുതി ഉപകരണങ്ങളുടെയും ഗ്യാസിെൻറയും അശ്രദ്ധമായ ഉപയോഗവും തീപിടിത്തത്തിന് കാരണമാക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങളിൽ അപകട സാധ്യത ഏറെ കുറവാണ്. തീപിടിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പുതിയ കെട്ടിടങ്ങളിലുണ്ട്. വൈദ്യുതീകരണത്തിനും മറ്റും ഗുണനിലവാരമുള്ള വയറുകളും ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കാൻ അനുവാദമുള്ളത്. അതിനാൽ, പുതിയ കെട്ടിടങ്ങളിൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണ്.
തീപിടിച്ചാൽ തന്നെ പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സജ്ജമാക്കിയാൽ മാത്രമേ നഗരസഭ പുതിയ കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുകയുള്ളൂ. എന്നാലും ഗ്യാസ്, വൈദ്യുതി ഉപകരണങ്ങളുടെ അശ്രദ്ധമായ ഉപയോഗം ഇത്തരം കെട്ടിടങ്ങളിലും വില്ലനാവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.