മത്രയിൽ വിദേശ തൊഴിലാളികളുടെ താമസയിടം കത്തിനശിച്ചു
text_fieldsമത്ര: മത്ര ജിദാനിൽ തീപിടിത്തത്തിൽ വിദേശി തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു. മത്രയുടെ വിവിധ ഭാഗങ്ങളിൽ മട്ടണ്‍ കടകളില്‍ ജോലി ചെയ്യുന്ന പാകിസ്താൻ സ്വദേശികൾ താമസിക്കുന്ന സ്ഥലത്ത് ബുധനാഴ്ച ഉച്ചക്കാണ് തീപിടിച്ചത്.
താമസസ്ഥലത്തുണ്ടായ ഒരാള്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് സംഭവം. മറ്റുള്ളവരൊക്കെ ജോലിസ്ഥലത്തായിരുന്നു. തീയാളിയ ഉടൻ പാചകം ചെയ്തയാൾ പേടിച്ചുമാറിനിന്നു.
ഇതോടെ പ്ലൈവുഡ് സീലിങ്ങില്‍ തീ പടര്‍ന്നതാണ് താമസസ്ഥലം കത്തിനശിക്കാൻ കാരണം.
സിവിൽ ഡിഫൻസ് കുതിച്ചെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തീ കൂടുതലായി പകരാതെ നിയന്ത്രിക്കുകയും ചെയ്തതിനാൽ നാശ നഷ്ടങ്ങളുടെ വ്യാപ്തികുറക്കാന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.