രാജ്യത്തെ ആദ്യത്തെ ഡ്രോൺ ഫുഡ് ഡെലിവറി സർവിസിന് തുടക്കം
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ തലബാത്ത് ഒമാനിൽ ആദ്യത്തെ ഡ്രോൺ ഫുഡ് ഡെലിവറി സേവനം ആരംഭിച്ചു. യു.വി.എൽ റോബോട്ടിക്സുമായി സഹകരിച്ചാണ് പുതിയ സേവനം തുടങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മസ്കത്തിലാണ് സേവനങ്ങൾ ലഭ്യമാകുക. മറ്റു മേഖലകളിലേക്ക് ഉടൻ വ്യാപിപ്പിക്കും. ഡ്രോൺ മുഖേനയുള്ള ആദ്യത്തെ വാണിജ്യ ഭക്ഷണവിതരണമാണ് തലബാത്തിന്റേത്. ഒരു പ്രത്യേക സ്ഥലത്തേക്ക് ഭക്ഷണം വിതരണം ചെയ്യാനും കൂടുതൽ സാമ്പത്തിക അവസരങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ഡ്രോൺ ഫുഡ് ഡെലിവറി സേവനം തുടങ്ങുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഒമാനിലെ തലബാത്തിന്റെ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് സൗറോബ് പറഞ്ഞു. രാജ്യത്തെ ഭക്ഷ്യവിതരണ മേഖലയിൽ ഭാവിയിൽ നൂതന സാങ്കേതികവിദ്യക്ക് വലിയ പങ്കുണ്ടെന്നാണ് ഡ്രോൺ ഫുഡ് ഡെലിവറിയുടെ വിജയം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ വാണിജ്യ ഡ്രോൺ ഡെലിവറി ഒടുവിൽ യാഥാർഥ്യമായെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് യു.വി.എൽ റോബോട്ടിക്സിന്റെ സഹസ്ഥാപകനും റീജനൽ ഡയറക്ടറുമായ മൂസ അൽ ബലൂഷിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.