ഇബ്രിയിലെ ആദ്യകാല പ്രവാസി ഡോ. രാജേന്ദ്രൻ നായർ നാട്ടിൽ നിര്യാതനായി
text_fieldsഇബ്രി: ഒമാൻ ഇബ്രിയിലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഇബ്രി ഇന്ത്യൻ സ്കൂൾ സ്ഥാപകരിലൊരാളുമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. രാജേന്ദ്രൻ നായർ (74) നാട്ടിൽ നിര്യാതനായി. ഇബ്രി ആസ്റ്റർ ഹോസ്പിററലിന്‍റെ ഉടമസ്ഥരിൽ ഒരാളാണ്. നേരത്തെ ഇത് ഒമാൻ മെഡിക്കൽ കോംപ്ലക്സ് എന്ന സ്ഥാപനമായിരുന്നു.
നാല് പതിറ്റാണ്ടോളം ഇബ്രിയിൽ പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ കമ്യൂനിറ്റിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻനിരയിലായിരുന്നു. ഐ.എം.എ നെടുമ്പാശ്ശേരിയുടെ ആദ്യകാല മെംബർമാരിൽ ഒരാളാണ്. ഇന്ത്യൻ എംബസി കൗൺസിലർ , ഇന്ത്യൻ സ്കൂൾ ഇബ്രി പ്രസിഡന്റ് എന്നീ നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്. ഭാര്യ: ഡോ. ഉഷ റാണി. മകൻ: ബിഷ്ണു കിരൺ. മരുമകൾ: ഡോ. കാർത്തിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.