ഒമാൻ വനിത ദിനത്തിൽ ഫലസ്തീനിലെ സ്ത്രീകൾക്ക് പ്രശംസയുമായി പ്രഥമ വനിത
text_fieldsമസ്കത്ത്: ബോംബുകൾക്കും നാശത്തിനും ഇടയിൽ ശക്തമായി നിലകൊള്ളുന്ന ഫലസ്തീനിലെയും ഗസ്സയിലെയും വനികതൾക്ക് പ്രശംസയുമായി സുൽത്താന്‍റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. ഒമാനി വനിതാ ദിനാചരണത്തിന്‍റെ ഭാഗമായുള്ള ആശംസയിലാണ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീനിലെ സഹോദരിമാർക്ക് സമാധാനവും സ്ഥിരതയും നൽകുന്നതിന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്നും പ്രഥമ വനിത പറഞ്ഞു.
ഒമാനി വനിത ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി,
സ്ത്രീകളുടെ നിരന്തരമായ പരിശ്രമങ്ങൾക്കും സമൂഹവും രാജ്യവും കെട്ടിപ്പടുക്കുന്നതിലുള്ള പങ്കിനും നന്ദി പറഞ്ഞു. ഒമാനി വനിതകളുടെ വിവിധ മേഖലകളിലെ പ്രയത്‌നങ്ങൾ വിലപ്പെട്ടതും അഭിനന്ദനാർഹവുമാണെന്നും അവർ പറഞ്ഞു. ഒക്ടോബർ 17ന് ആണ് ഒമാൻ വനിതദിനമായി ആചരിക്കുന്നത്. ഫലസ്തീൻ യുദ്ധത്തെ തുടർന്ന് ഒമാനി വനിതദിനാചരണ പരിപാടികൾ അധികൃതർ മാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.