ആദ്യ നിയമകാര്യ മന്ത്രിക്ക് സുൽത്താൻ രാജകീയ പ്രശംസാമെഡൽ സമ്മാനിച്ചു
text_fieldsആദ്യ നിയമകാര്യ മന്ത്രിയായിരുന്ന മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലാവിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് റോയൽ കമൻഡേഷൻ മെഡൽ (ഫസ്റ്റ് ക്ലാസ്) സമ്മാനിക്കുന്നു
മസ്കത്ത്: രാജ്യത്തിന്റെ ആദ്യ നിയമകാര്യ മന്ത്രിയായിരുന്ന മുഹമ്മദ് ബിൻ അലി ബിൻ നാസർ അൽ അലാവിക്ക് രാജകീയ പ്രശംസാമെഡൽ സമ്മാനിച്ചു.
സുൽത്താൻ ഹൈതം ബിൻ താരിഖ് റോയൽ കമൻഡേഷൻ മെഡൽ (ഫസ്റ്റ് ക്ലാസ്) ആണ് സമ്മാനിച്ചത്. തന്റെ ജോലി കാലയളവിലുടനീളം ദേശീയ കടമ നിർവഹിക്കുന്നതിൽ അലാവി നടത്തിയ ആത്മാർഥമായ പരിശ്രമങ്ങളെ അഭിനന്ദിച്ചാണ് മെഡൽ ലഭിച്ചത്. അൽ ബറക പാലസിലാണ് അവാർഡുദാന ചടങ്ങ് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.