മെട്രോപൊളിറ്റിയൻസ് എറണാകുളത്തിന്റെ പ്രഥമ യോഗം ചേർന്നു
text_fieldsമസ്കത്ത്: ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ മെട്രോപൊളിറ്റിയൻസ് എറണാകുളം ഒമാൻ ചാപ്റ്ററിന്റെ പ്രഥമ യോഗം റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്നു. ചടങ്ങിൽ ഒമാൻ ചാപ്റ്റർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ഒമാനിലുള്ള എറണാകുളം ജില്ലക്കാരായ എല്ലാവരെയും ഒരുമിച്ചു അണിനിരത്തുക എന്നതിനൊടൊപ്പം അവരുടെ ക്ഷേമത്തിനും പ്രവാസ ജീവിതത്തിൽ സ്വാഭാവികമായും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹരിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.
സംഘടനാ നടത്തിപ്പിൽ വരുത്താനുദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു. എറണാകുളം ജില്ലയുടെ ചരിത്ര പ്രാധാന്യവും ഐതിഹ്യവും നേട്ടങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിലെതന്നെ പ്രമുഖ കലാലയങ്ങളായ മഹാരാജാസ് സെന്റ് തെരേസാസ് എന്നിവ ഉൾെപ്പടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂർവവിദ്യാർഥികൾക്ക് വർഷങ്ങൾക്കുശേഷം വീണ്ടും കാണാനും ഓർമകൾ പുതുക്കാനും സഹായിച്ചു. ട്രഷറർ എൽദോ മണ്ണൂർ നന്ദി പറഞ്ഞു. വനിതാ വിഭാഗം കോർഡിനേറ്റർ കെ. ദിൻജു പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.