Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽനിന്നുള്ള ആദ്യ...

ഒമാനിൽനിന്നുള്ള ആദ്യ ഹജ്ജ്​ വിമാനം ഇന്ന്​ പുറപ്പെടും; മലയാളി ഹജ്ജ് സംഘം വെള്ളിയാഴ്ച യാത്ര തിരിക്കും

text_fields
bookmark_border
ഒമാനിൽനിന്നുള്ള ആദ്യ ഹജ്ജ്​ വിമാനം ഇന്ന്​ പുറപ്പെടും; മലയാളി ഹജ്ജ് സംഘം വെള്ളിയാഴ്ച യാത്ര തിരിക്കും
cancel

മസ്കത്ത്​: ഒമാനിൽനിന്നുള്ള ആദ്യ ഹജ്ജ്​ വിമാനം ബുധനാഴ്​ച മസ്കത്തിൽനിന്ന്​ പുറപ്പെടുമെന്ന്​ ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്​​ഥർ, റോയൽ ഒമാൻ പൊലീസ്, ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന മറ്റ് ഔദ്യോഗിക പ്രതിനിധികൾ എന്നിവരാണ് ആദ്യ വിമാനത്തിൽ ഉണ്ടാകുക.

മറ്റ് തീർഥാടകരെയും വഹിച്ചുള്ള വിമാനങ്ങൾ തുടർദിവസങ്ങളിൽ പുറപ്പെടും. ഒമാനിൽനിന്നുള്ള മലയാളി ഹജ്ജ് സംഘം വെള്ളിയാഴ്ച യാത്ര പുറപ്പെടും. മസ്കത്തിലെ മൻബഉൽ ഹുദാ ഇസ്‍ലാമിക് സ്കൂൾ പരിസരത്തുനിന്ന് രാവിലെ ഒമ്പത് മണിക്കാണ് യാത്ര തിരിക്കുക.

ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേർക്കാണ്​ ഹജ്ജിന്​ അവസരം ലഭിച്ചിട്ടുള്ളത്​. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്​ ഉൾപ്പെട്ടിരിക്കുന്നത്​​. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളാണ്. ഹജ്ജ്​ സംഘത്തിൽ 30-45 വയസ്സിന്​ ഇടയിലുള്ളവർ 43 ശതമാനമാണ്​. 46മുതൽ 60 വയസുവരെ പ്രായമുള്ളവർ 35.1ശതമാനവും 60 വയസിന്​ മുകളിലുള്ളവർ 16.6 ശതമാനവും ആണ്​. 18-30ന്​ ഇടയിൽ വരുന്നവർ 5.3 ശതമാനവും വരും.

ഒമാനിൽനിന്ന് വിമാനമാർഗം ഹജ്ജിന് പോയി വരാൻ 2054 ഒമാൻ റിയാൽ (4,39,092 ഇന്ത്യൻ രൂപ) ആണ് ശരാശരി ചെലവ്. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിെൻറ ആവശ്യ പ്രകാരം 2338 പേർക്ക് കൂടി അവസരം ലഭിക്കുകയായിരുന്നു.

ഈ വർഷത്തെ ഓൺലൈൻ രജിസ്‌ട്രേഷന്‍ മാർച്ച്​ നാലിനായിരുന്നു​​ അവസാനിച്ചത്​. ആകെ 42,406 അപേക്ഷകളാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HajHaj flight
News Summary - First Oman Haj flight today
Next Story