ഒമാനിലെ കലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രഥമ പ്രേം നസീർ സ്മൃതിപുരസ്കാരം നൽകി
text_fieldsബുറൈമി: കാരുണ്യവും കലയും യോജിപ്പിച്ച് സാമൂഹിക സേവനത്തിന് പ്രാധാന്യം നൽകി ബുറൈമി കേന്ദ്രമായി പ്രവർത്തിക്കുന്ന മൈക്ക് മീഡിയ ഒമാനിലെ വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏർപ്പെടുത്തിയ പ്രേം നസീർ സ്മൃതി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ബുറൈമി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനും മൈക്ക് മീഡിയ ഡയറക്ടറുമായ ജാബിർ പൂവ്വംപറമ്പിൽ പുരസ്കാരങ്ങൾ നൽകി.
ഒമാനിലെ നാടക പ്രവർത്തനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനക്ക് അൻസാർ ഇബ്രാഹീം, വാർത്താ അവതാരകൻ ഷിലിൽ പൊയ്യാറ, മികച്ച നടി ശ്രീവിദ്യ രവീന്ദ്രൻ, മികച്ച നടൻ സോമസുന്ദരം, മികച്ച ഗായിക ലക്ഷ്മി രാകേഷ്, ചിത്രകലയിൽ ബൈജു നീണ്ടൂർ, അനുകരണത്തിൽ വിനു കല്ലറ, പ്രത്യേക ജൂറി പുരസ്കാരം പത്നാഭൻ തലോറ എന്നിവരും ഏറ്റുവാങ്ങി.
കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ബുറൈമിയിലെ ആറ് പ്രവാസികൾക്ക് ചടങ്ങിൽ സ്നേഹമുദ്ര നൽകി ആദരിച്ചു. നഹാസ് മുക്കം, അയ്യനാർ സുബ്ബരാജ്, അബ്ദുൽ നാസർ, അമീർ കല്ലാച്ചി, സനുദ് എന്നിവർക്ക് അബ്ദുൽ കരീം, പ്രസന്നൻ റസാഖ് കോട്ടക്കൽ, കമാൽ കൊതുവിൽ എന്നിവർ പുരസ്കാരങ്ങൾ നൽകി. ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാർസ് പ്രത്യേക പതിപ്പിന്റെ പ്രകാശനം സൈഫുദ്ദീൻ മാള കവയിത്രി പ്രജിത സുരേഷിന് നൽകി നിർവഹിച്ചു.
അമായ, അരുൺ, സ്റ്റാൻലി, ഷിബു എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ സംഗീതപരിപാടിയും അരങ്ങേറി. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം ആദ്യമായാണ് ബുറൈമിയിൽ പരിപാടി നടക്കുന്നത്. ഖമറുന്നീസ റാസ അവതാരകയായ പരിപാടിയിൽ ലതീഷ് തണ്ടാശ്ശേരി ആമുഖ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.