പ്രഥമ സുഹാർ ഫെസ്റ്റിവൽ 18 മുതൽ
text_fieldsമസ്കത്ത്: രാജ്യത്തിന്‍റെ 52ാമത് ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി പ്രഥമ സുഹാർ ഫെസ്റ്റിവൽ നടത്തുമെന്ന് വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 18 മുതൽ ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്നതായിരിക്കും പരിപാടി. ഗവർണറേറ്റിലെ എല്ലാ വിലായത്തുകളുടെയും പങ്കാളിത്തത്തോടെ ദേശീയ, സാംസ്കാരിക, കല, സാമൂഹിക, സാമ്പത്തിക, കായിക ഇനങ്ങളായിരിക്കും ഒരുമാസത്തെ പരിപാടിയിൽ ഉണ്ടാകുക.
സുഹാർ എന്റർടൈൻമെന്റ് സെന്ററാണ് ഫെസ്റ്റിവലിന്‍റെ മുഖ്യവേദി. അതേസമയം, ഇതോടനുബന്ധിച്ച പരിപാടികൾ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ നടക്കും. ഗവർണറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സംരംഭകർ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ തുടങ്ങിയവർക്ക് തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് ഗവർണർ പറഞ്ഞു. വിവിധങ്ങളായ ഉൽപന്നങ്ങളും മറ്റുമായി 500ലധികം യുവജനങ്ങളും ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളും ഈ ഫെസ്റ്റിവലിൽ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.