സിദാബിൽ മത്സ്യം ചത്തുപൊങ്ങി
text_fieldsമത്ര: സിദാബിൽ കടലിൽ വൻതോതിൽ മത്സ്യം ചത്തുപൊങ്ങി. ആർ.ഒ.പി കോസ്റ്റ്ഗാർഡിെൻറ നിയന്ത്രണത്തിലുള്ള തുറമുഖത്തിെൻറ ഭാഗത്ത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ചത്തുപൊങ്ങിയതിൽ കൂടുതലും മത്തിയാണ്.
കാർഷിക, ഫിഷറീസ് മന്ത്രാലയം അധികൃതർ സംഭവസ്ഥലത്ത് എത്തി മത്സ്യത്തിെൻറയും വെള്ളത്തിെൻറയും സാമ്പിളുകൾ ശേഖരിച്ചു. തുറമുഖത്തോട് ചേർന്ന് ഭാഗികമായി അടച്ച ഭാഗത്തുള്ള ജലത്തിൽ മത്സ്യങ്ങൾ കൂട്ടമായി പ്രവേശിച്ചതാണ് ചത്തുപൊങ്ങാൻ കാരണമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. ഇതോടൊപ്പം, സൂക്ഷ്മ ജലസസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ എണ്ണവും ഇവിടെ ഉയർന്ന തോതിലാണ്. ഇൗ ജലസസ്യങ്ങളുടെ ഉയർന്ന സാന്നിധ്യം നിമിത്തം കടൽജലത്തിൽ ഒാക്സിജെൻറ അളവ് കുറഞ്ഞിട്ടുണ്ട്.
ഒരു ലിറ്ററിൽ 1.2 മില്ലീഗ്രാം എന്ന തോതിലാണ് ഒാക്സിജെൻറ അളവ് കുറഞ്ഞത്. ജീവവായുവിെൻറ അളവിലുണ്ടായ കുറവും മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രാലയം അധികൃതർ അറിയിച്ചു. നഗരസഭാ ജീവനക്കാർ രാത്രി വൈകിയും മത്സ്യം നീക്കിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.