വിമാന സർവിസുകൾ പുനരാരംഭിക്കാൻ പദ്ധതി സമർപ്പിച്ചു; സുപ്രീം കമ്മിറ്റി അന്തിമ തീരുമാനമെടുക്കും
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഫലപ്രദ പദ്ധതി സമർപ്പിച്ചതായി ഗതാഗത മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി. ഗതാഗത മന്ത്രാലയത്തിെൻറ വാർഷിക പദ്ധതികൾ അവതരിപ്പിക്കുന്നതിെൻറ ഭാഗമായി നടന്ന വിർച്വൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സുപ്രീംകമ്മിറ്റിക്കാണ് പദ്ധതി സമർപ്പിച്ചത്. സുപ്രീംകമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കും. ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾക്കായി വിമാനത്താവളങ്ങൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് പ്രത്യേക തീയതി മന്ത്രി വ്യക്തമാക്കിയില്ല. കോവിഡ് വ്യോമയാന മേഖലയെയാണ് ഏറ്റവുമധികം ബാധിച്ചത്. വ്യോമയാന മേഖലയുടെ വീണ്ടെടുപ്പിന് ദേശീയ വ്യോമയാന നയത്തിന് കീഴിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഡോ. അൽ ഫുതൈസി പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും വ്യവസായ മേഖലയുടെ നവീകരണത്തിനും സഹായിക്കുന്ന നിരവധി ഗതാഗത-ലോജിസ്റ്റിക്സ് പദ്ധതികൾ തയാറായി വരുന്നുണ്ടെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോവിഡിന് ഒപ്പം എണ്ണവിലയിടിവിെൻറയും പശ്ചാത്തലത്തിൽ പദ്ധതികളുടെ മുൻഗണനാ ക്രമത്തിൽ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒമാനെ ചരക്കുഗതാഗതത്തിെൻറ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളുമായി മന്ത്രാലയം മുന്നോട്ടുപോവുകയാണ്.
ഒമാനിലെ തുറമുഖങ്ങൾ വഴി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും രാജ്യങ്ങളിൽനിന്നും നേരിട്ടുള്ള കയറ്റുമതിയും ഇറക്കുമതിയും സാധ്യമാക്കുകയാണ് ലക്ഷ്യം. 453 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണ പദ്ധതികളാണ് മന്ത്രാലയത്തിന് കീഴിൽ നടന്നുവരുന്നത്. ഇതിൽ ആദം-തുറൈത്ത് റോഡിെൻറ മൂന്നാം ഘട്ടം, ശർഖിയ എക്സ്പ്രസ്വേ റോഡിെൻറ ബാക്കിയുള്ള ഭാഗം, ദാരിസ്-യൻകൽ റോഡ് തുടങ്ങിയവ ഇൗ വർഷം തുറക്കും. റുസൈൽ-ബിഡ്ബിഡ് റോഡിെൻറ ജോലികൾ നടന്നുവരുകയാണ്. ഇൗ റോഡ് പദ്ധതിക്ക് നടത്തിപ്പിൽ മുൻഗണന നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ കമ്പനികളിലെ നിലവിലുള്ള ചില ബിസിനസുകൾ സ്വകാര്യവത്കരിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. സലാല-സുഹാർ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് മെയിൻറനൻസ് ബിൽഡിങ് മുൻഗണന അടിസ്ഥാനത്തിൽ നടപ്പിലാക്കും. മസ്കത്ത് എയർപോർട്ട് സിറ്റി പ്രോജക്ടിെൻറ ഭാഗമായി ഫ്രീസോൺ, ഏവിയേഷൻ ഗേറ്റ്, ഭക്ഷ്യ-മത്സ്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കും. കര-കടൽ-വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട് ഏക ജാലക സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി ഫുതൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.