കുതിച്ചുയർന്ന് വിമാന സർവിസുകൾ
text_fieldsമസ്കത്ത്: രാജ്യത്തെ വിമാന സർവിസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം. സുൽത്താനേറ്റിലെ വിവിധ വിമാനത്താവളങ്ങളിലൂടെ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളുടെ എണ്ണത്തിൽ ഒക്ടോബർ അവസാനം വരെ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. മസ്കത്ത്, സലാല, സുഹാർ വിമാനത്താവളങ്ങളിൽ വന്നതും പുറപ്പെട്ടതുമായ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 51,017 ആണ്. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 137.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ൽ 21,466 അന്താരാഷ്ട്ര വിമാനങ്ങളായിരുന്നു ഇക്കാലയളവിൽ സർവിസ് നടത്തിയിരുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന ആകെ യാത്രക്കാരുടെ (വരവ്, പുറപ്പെടൽ, ട്രാൻസിറ്റ്) എണ്ണത്തിൽ 153 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. 78,07,908 ആളുകളാണ് ഇക്കാലയളവിൽ എത്തിയത്.
വിമാനത്താവളങ്ങൾ വഴി പുറപ്പെടുകയും എത്തുകയും ചെയ്യുന്ന രാജ്യക്കാരിൽ ഇന്ത്യക്കാരാണ് കൂടുതൽ-1,22,926. ബംഗ്ലാദേശ് -48,431, പാകിസ്താൻ-36,747 എന്നിങ്ങനെയാണ് തൊട്ടടുത്ത് വരുന്ന മറ്റ് രാജ്യക്കാർ. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്നതും പുറപ്പെട്ടതുമായ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 111.6 ശതമാനം വർധിച്ച് 54,165 ആയി. കഴിഞ്ഞവർഷം ഒക്ടോബർ അവസാനംവരെ 67,44,565 ആളുകളാണ് വിമാനത്താവളത്തെ യാത്രക്കായി ഉപയോഗിച്ചത്. 2021ൽ ഇത് 2,25,592 വിമാനങ്ങളിലായി 27,84,037 യാത്രക്കാരായിരുന്നു.
സലാല വിമാനത്താവളത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര ൈഫ്ലറ്റുകളുടെ ആകെ എണ്ണത്തിൽ 74.9 ശതമാനം വർധന രേഖപ്പെടുത്തി. 9,39,977 യാത്രക്കാരുമായി 7,206 ഫ്ലൈറ്റുകളാണ് ഒക്ടോബർ അവസാനംവരെ ഇവിടെ എത്തിയത്. 2021ൽ 4121 ൈഫ്ലറ്റുകളിലായി 5,11,476 യാത്രക്കാരായിരുന്നു സലാല എയർപോർട്ടിൽ എത്തിയിരുന്നത്. സുഹാർ വിമാനത്താവളത്തിൽ ഫ്ലൈറ്റുകളുടെ എണ്ണത്തിൽ 413.2 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 739 ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 68,778 യാത്രക്കാരാണ് എയർപോർട്ടിനെ ആശ്രയിച്ചത്. 2021ൽ 144 വിമാനങ്ങൾ 14,831 യാത്രക്കാരായിരുന്നു ഇവിടെ എത്തിയിരുന്നത്. ദുകം വിമാനത്താവളത്തിൽ ആഭ്യന്തര ഫ്ലൈറ്റുകളുടെ എണ്ണത്തിൽ അഞ്ചു ശതമാനത്തിന്റെ ഉയർച്ചയാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനംവരെ 544 വിമാനങ്ങളിലായി 54, 588 യാത്രക്കാരാണ് ദുകത്തെ ആശ്രയിച്ചത്. 2021ലെ ഇക്കാലയളവിൽ 518 വിമാനങ്ങളിലായി 39,159 യാത്രക്കാരാണ് ദുകത്തിലൂടെ യാത്ര ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.